പാണക്കാട് തറവാട്ടില്‍ ആദ്യമായി ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി

മൂന്ന് ദിവസമായി വയനാട് മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയുടെ പാണക്കാട്ടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. സാദിഖലി തങ്ങള്‍, മുനവ്വറലി തങ്ങള്‍ ഉള്‍പ്പെടെയുള്ള പാണക്കാട് കുടുംബാംഗങ്ങളും പി.കെ. കുഞ്ഞാലികുട്ടി, പി.എം.എ സലാം അടക്കം ലീഗ് നേതാക്കളും ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു.

author-image
Biju
New Update
jjh

പാണക്കാട്: സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്ട് ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് പ്രിയങ്ക ഗാന്ധി എം.പി. പാണക്കാട്ട് ആദ്യമായെത്തുന്ന പ്രിയങ്ക ഗാന്ധി, ഒരു മണിക്കൂറോളം നേതാക്കള്‍ക്കൊപ്പം ചെലവഴിച്ച്, ഈദ് ആശംസകളും നേര്‍ന്നാണ് മടങ്ങിയത്.

മൂന്ന് ദിവസമായി വയനാട് മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്ത പ്രിയങ്ക ഗാന്ധിയുടെ പാണക്കാട്ടെ സന്ദര്‍ശനം അപ്രതീക്ഷിതമായിരുന്നു. സാദിഖലി തങ്ങള്‍, മുനവ്വറലി തങ്ങള്‍ ഉള്‍പ്പെടെയുള്ള പാണക്കാട് കുടുംബാംഗങ്ങളും പി.കെ. കുഞ്ഞാലികുട്ടി, പി.എം.എ സലാം അടക്കം ലീഗ് നേതാക്കളും ചേര്‍ന്ന് പ്രിയങ്ക ഗാന്ധിയെ സ്വീകരിച്ചു. ആദ്യമായി പാണക്കാട്ടെത്തിയ പ്രിയങ്ക ഒരു മണിക്കൂറോളം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്ത് ഈദ് ആശംസകളും നേര്‍ന്നാണ് മടങ്ങിയത്.

പ്രിയങ്കയുടേത് സൗഹൃദ സന്ദര്‍ശനമായിരുന്നെങ്കിലും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള രാഷ്രീയ അന്തരീക്ഷവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്ന് ലീഗ് നേതാക്കള്‍ പറഞ്ഞു. എ.പി. അനില്‍കുമാര്‍, ടി. സിദ്ദിഖ്, ഡിസിസി പ്രസിഡന്റ് വി.എ.സ് ജോയ്, ആര്യാടന്‍ ഷൗക്കത്ത് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും പ്രിയങ്ക ഗാന്ധിക്കൊപ്പം പാണക്കാട് എത്തിയിരുന്നു.

priyanka gandhi