വയനാട് ലോക്സഭാ മണ്ഡലത്തിൽ വൻ ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധി ജയിച്ചത്. തന്റെ വിജയത്തിൽ പാർട്ടി പ്രവർത്തകർക്കും മറ്റെല്ലാവർക്കും സാമൂഹ്യമാധ്യമത്തിലൂടെ നന്ദിയറിയിച്ചിരിക്കുകയാണ് പ്രിയങ്ക. ഇതുവരെയും മാധ്യമങ്ങളുടെ മുൻപിൽ വരാൻ തയ്യാറാകാത്ത പ്രിയങ്കയുടെ ആദ്യ പ്രതികരണമാണ് എക്‌സിലെ ഈ കുറിപ്പ്.
എന്റെ പ്രിയപ്പെട്ട സഹോദരങ്ങളെ നിങ്ങൾ എന്നിൽ അർപ്പിക്കുന്ന എല്ലാ വിശ്വാസത്തിനും നന്ദി. ഈ വിജയം എന്റെമാത്രമല്ല നിങ്ങളൂടേതുകൂടിയാണെന്നു കാലക്രമേണ നിങ്ങൾക്ക് മനസിലാകും.എന്നെ നിങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുത്ത തീരുമാനത്തെ , നിങ്ങളെ ഞാൻ മനസ്സിലാക്കുന്നു. നിങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും എല്ലാം ഞാൻ ഉൾകൊള്ളുന്നു, അതിലുപരി നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും നന്ദി.
എന്റെ വിജയത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ സഹപ്രവർത്തകർക്കും കേരളത്തിലുടനീളമുള്ള നേതാക്കൾക്കും വിശ്രമമില്ലാതെ പോരാടിയ എല്ലാവർക്കും നന്ദി.നിങ്ങൾ എനിക്ക് വേണ്ടി വലിയ കഠിനാധ്വാനമാണ് നടത്തിയത്.അവർ എക്‌സിൽ കുറിച്ച്. മാത്രമല്ല എന്റെ അമ്മയ്ക്കും റോബെർട്ടിനും മക്കളായ റിഹാനും, മിരായയ്ക്കും നന്ദി നിങ്ങൾ എനിക്ക് നൽകുന്ന സ്നേഹത്തിനും ധൈര്യത്തിനും ഒരു നന്ദിയും മതിയാകില്ല.പ്രേത്യേകിച്ച് എനിക്ക് വഴികാട്ടിയായ എന്റെ സഹോദരൻ എന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നതിനു നന്ദി. നീ ധീരനാണ് എന്നും അവർ എഴുതി.