മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സൂപ്പര്‍ സ്റ്റാറുകളാക്കിയ സിനിമകള്‍; എം മണി തലയെടുപ്പുള്ള നിര്‍മാതാവ്

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അരോമയുടെ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരങ്ങളായി വളര്‍ന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്. ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, ധ്രുവം, കമ്മിഷണര്‍, ബാലേട്ടന്‍ തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക നീളുന്നു.

author-image
Rajesh T L
New Update
m mani
Listen to this article
0.75x1x1.5x
00:00/ 00:00

നിര്‍മാതാവും സംവിധായകനുമായ എം മണി ഓര്‍മയായി. മലയാള സിനിമയിലെ തലയെടുപ്പുള്ള പേരാണ് അരോമ മണി എന്ന എം മണി. സിനിമയുടെ ക്യാപ്റ്റന്‍ നിര്‍മാതാവായിരുന്ന കാലത്ത് എം മണി സിനിമകള്‍ നിര്‍മിച്ചു, സംവിധാനം ചെയ്തു. അരോമ മൂവീസിന്റെയും സുനിത പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ അറുപതിലധികം സിനിമകളാണ് എം മണി നിര്‍മിച്ചത്. 

മണിയുടെ ആദ്യ സിനിമയിലെ നായകന്‍ മധുവായിരുന്നു. ചിത്രം ധീരസമീരേ യമുനാതീരേ. ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 1977-ല്‍. പിന്നീട് മലയാള സിനിമയില്‍ എം മണി നിറഞ്ഞുനിന്നു. നിരവധി സൂപ്പര്‍ ഹിറ്റു ചിത്രങ്ങള്‍. 

മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ് ഗോപിയും അരോമയുടെ ചിത്രങ്ങളിലൂടെ സൂപ്പര്‍ താരങ്ങളായി വളര്‍ന്നു. ഒരു സിബിഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്. ജാഗ്രത, കോട്ടയം കുഞ്ഞച്ചന്‍, ധ്രുവം, കമ്മിഷണര്‍, ബാലേട്ടന്‍ തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ പട്ടിക നീളുന്നു. 

ഇടയ്ക്ക് നിര്‍മാണത്തില്‍ നിന്നും സംവിധാനത്തിലേക്കും എം മണി കടന്നു. സ്വന്തം കഥയില്‍, ജഗതി ശ്രീകുമാറിന്റെ പിതാവും എഴുത്തുകാരനുമായ ജഗതി എന്‍ കെ ആചാരി എഴുതിയ തിരക്കഥയില്‍ ആ ദിവസം എന്ന ചിത്രം സംവിധാനം ചെയ്തു. 1082 ലായിരുന്നു ഈ ചിത്രം റിലീസ് ചെയ്തത്. തുടര്‍ന്ന് കുയിലിനെ തേടി, എങ്ങനെ നീ മറക്കും, മുത്തോട് മുത്ത്, എന്റെ കളിത്തോഴന്‍ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

എം മണി നിര്‍മിച്ച്, 1985 ല്‍ പുറത്തിറങ്ങിയ പി പത്മരാജന്‍ സംവിധാനം ചെയ്ത തിങ്കളാഴ്ച നല്ല ദിവസം എന്ന ചിത്രം മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം സ്വന്തമാക്കി. 1986-ല്‍ സത്യന്‍ അന്തിക്കാട് ഒരുക്കിയ ദൂരെ ദൂരേ ഒരു കൂടു കൂട്ടാം എന്ന സിനിമയ്ക്ക് മറ്റു സാമൂഹിക വിഷയങ്ങള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു. 2013 പുറത്തുവന്ന, ശ്യാമപ്രസാദ്, ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കിയ ആര്‍ട്ടിസ്റ്റാണ് അവസാനം നിര്‍മിച്ച ചിത്രം. 

വേറിട്ട നിര്‍മാതാവായിരുന്നു എം മണി. കര്‍ക്കശക്കാരന്‍, അച്ചടക്കമുള്ള സിനിമാതാവ് എന്നിങ്ങനെ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനുണ്ട്. എല്ലാത്തിനുമുപരി വ്യവസായം എന്ന നിലയില്‍ മലയാള സിനിമയെ വളര്‍ത്തിയ നിര്‍മാതാക്കളില്‍ പ്രധാനിയുമായിരുന്നു അദ്ദേഹം. എം മണിയുടെ വിയോഗത്തോടെ മലയാള സിനിമയിലെ ഒരു കാലഘട്ടത്തിനാണ് തിരശ്ശീല വീണത്. 

movie malayalam movie m mani