/kalakaumudi/media/media_files/2025/11/16/solarr-2025-11-16-16-10-16.jpg)
തിരുവനന്തപുരം :ഉപയോഗശേഷം ഗ്രിഡിലേക്കു പോകുന്ന സോളാർ വൈദ്യുതിക്ക് റെഗുലേറ്ററി കമ്മിഷൻ വിലനിശ്ചയിച്ചത് ചട്ട വിരുദ്ധമാണെന്നു ചൂണ്ടി കാട്ടി ഉത്പാദകർ കമ്മീഷനിൽ പരാതി നൽകിയിരിക്കുകയാണ് .
2023-24 കാലയളവിൽ മിച്ചവൈദ്യുതിക്ക് കമ്മിഷൻ നിശ്ചയിച്ചത് യൂണിറ്റിന് 3.26 രൂപയായിരുന്നു .എന്നാൽ 4.34 രൂപയാണ് ലഭിക്കേണ്ടിയിരുന്നത് .
ഇത് ഇത്രയധികം കുറച്ചതു കമ്മീഷന്റെ ചട്ടങ്ങൾക്ക് എതിരാണ് എന്നും ഇത് പുനഃപരിശോധിക്കണമെന്നുമാണ് ഉത്പാദകരുടെ ആവിശ്യം .
സോളാർ മിച്ചവൈദ്യുതിക്ക് തലേവർഷം എല്ലാ സ്രോതസ്സുകളിൽനിന്നുമായി കെഎസ്ഇബി വാങ്ങിയ വൈദ്യുതിയുടെ ശരാശരിവില നൽകണമെന്നാണ് ചട്ടം. ഇതാണ് 4.34.
എന്നാൽ കെ എസ് ഇ ബി യുടെ നിയന്ത്രണങ്ങൾക്കതീതമായ കാരണങ്ങൾ ഉള്ളതുകൊണ്ടാണ് വില ഇത്രയധികം ഉയർന്നതെന്ന് കമ്മീഷൻ പറയുന്നു .
2022-23-ലെ ശരാശരിവിലയായ 3.15 രൂപ അടിസ്ഥാനമാക്കി അതിൽ വിലക്കയറ്റത്തോതുകൂടി ക്രമീകരിച്ചാണ് 3.26 രൂപ നിശ്ചയിച്ചത്.
മഴയിലെ വ്യതിയാനം കേരളത്തിൽ സ്വാഭാവികമാണെന്നും അതിനെ നിയന്ത്രണാതീത പ്രതിഭാസമായി കാണാനാവില്ലെന്നുമാണ് ഹർജിക്കാരുടെ വാദം.
അടുത്തിടെ പുറത്തിറക്കിയ പുതിയ ചട്ടങ്ങളിൽ നിലവിലുള്ള ഉത്പാദകർക്ക് 3.08 രൂപയാണ് നിശ്ചയിച്ചത്.
പുതിയ ഉത്പാദകർക്ക് 2.79 രൂപയും. ഈ ചട്ടങ്ങൾ ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
