സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയ പ്രൊഡക്ഷൻ കൺട്രോളറിനെ സസ്പെൻഡു ചെയ്തു

നിർമാതാവ് സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ നടപടി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ സസ്പെൻഡു ചെയ്തു.

author-image
Shyam
New Update
SANDRA THOMAS

കൊച്ചി: നിർമാതാവ് സാന്ദ്ര തോമസിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയന്റെ നടപടി. പ്രൊഡക്ഷൻ കൺട്രോളർ റെനി ജോസഫിനെ സസ്പെൻഡു ചെയ്തു. റിനി ജോസഫിന്റെ ഭാഗത്ത് നിന്ന് ഇത്തരം പരാമർശങ്ങൾ മുൻപും പലർക്കെതിരെയും ഉണ്ടായിട്ടുണ്ട്. ഇയാൾ സ്വഭാവ വൈകല്യത്തിന് ചികിത്സയ്ക്ക് വിധേയനാകുന്നുണ്ടെന്നും യൂണിയൻ.ഫെഫ്കയുടെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് യൂണിയനിൽ നിന്ന് റെനി ജോസഫിനെ അന്വേഷണ വിധേയമായാണ് സസ്‌പെൻഡ് ചെയ്തത്. സിനിമാ നിർമാണത്തിന് പ്രൊഡക്ഷൻ കൺട്രോളർമാർ ആവശ്യമില്ലെന്ന സാന്ദ്രയുടെ പരാമർശത്തിന് പിന്നാലെയാണ് റെനി ജോസഫ് ഭീഷണി മുഴക്കിയത്. ഓൺലൈൻ ചാനലിന് സാന്ദ്ര നൽകിയ അഭിമുഖത്തിലെ പരാമർശങ്ങൾക്കെതിരെ ഫെഫ്കയിലെ യൂണിറ്റ് മാനനഷ്ടക്കേസ് നൽകിയിരുന്നു. 50 ലക്ഷം രൂപയാണ് മാനനഷ്ടമായി ആവശ്യപ്പെട്ടത്. നിയമനടപടി പുരോഗമിക്കവേയാണ് പ്രൊഡക്ഷൻ കൺട്രോളറായ റെനി നേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്.
 

sandra thomas