സാനുമാഷിന് വാല്‍മീകിക്കുന്നില്‍ സ്മൃതി മണ്ഡപം

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്വൈതാശ്രമത്തില്‍ നടന്ന കുമാരനാശാന്‍ ചരമ ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തത് സാനു മാഷായിരുന്നു. തോട്ടു മുഖത്തെ ശ്രീനാരായണ ഗിരിയും ശ്രീനാരായണ സേവികാ സമാജവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അവിടത്തെ പൊതുപരിപാടികളില്‍ സാനുമാഷ് ഉണ്ടാകുമായിരുന്നു

author-image
Biju
New Update
sanu

ആലുവ തോട്ടുമുഖം വാല്മീകി കുന്നില്‍ നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്ന സാനു മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ സൂക്ഷിക്കുവാനുള്ള ചിതാഭസ്മം മാഷിന്റെ മക്കളില്‍ നിന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ ഏറ്റുവാങ്ങുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളുടെ എക്കാലത്തെയും മികച്ച പ്രയോക്താതാവായിരുന്നു പ്രൊഫ.എം.കെ.സാനുവിന് ഉചിതമായ സ്മാരകം തോട്ടു മുഖം വാല്‍മീകി കുന്നില്‍ ഉയരുമെന്ന് സ്വാമി ധര്‍മ്മചൈതന്യ അറിയിച്ചു.

കഴിഞ്ഞ ദിവസം സാനുമാസ്റ്ററുടെ ചിതാഭസ്മം പെരിയാറില്‍ അദ്വൈതാശ്രമ കടവില്‍ വച്ചായിരുന്നു നിമജ്ജനം ചെയ്തത്. പ്രത്യേക കലശത്തിലാക്കിയ ചിതാഭസ്മത്തിന്റെ ഒരു ഭാഗം സാനുമാസ്റ്ററുടെ  മക്കളില്‍ നിന്നും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ ഏറ്റുവാങ്ങി. ഇത് വാല്‍മീകി കുന്നില്‍ ഉയരുന്ന അദ്ദേഹത്തിന്റെ  സ്മൃതി മണ്ഡപത്തില്‍ സൂക്ഷിക്കും.

ഗുരുദേവന്റെ ചിന്തകളും ദര്‍ശനങ്ങളും ഏറെ സ്വാധീനിച്ച വ്യക്തിത്വമായിരുന്നു സാനു മാസ്റ്റര്‍.അദ്വൈതാശ്രമവും, ശിവഗിരിയും മാഷിന്റെ വിഹാരകേന്ദ്രങ്ങളായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അദ്വൈതാശ്രമത്തില്‍ നടന്ന കുമാരനാശാന്‍ ചരമ ശതാബ്ദി സെമിനാര്‍ ഉദ്ഘാടനം ചെയ്തത് സാനു മാഷായിരുന്നു. തോട്ടു മുഖത്തെ ശ്രീനാരായണ ഗിരിയും ശ്രീനാരായണ സേവികാ സമാജവുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. അവിടത്തെ പൊതുപരിപാടികളില്‍ സാനുമാഷ് ഉണ്ടാകുമായിരുന്നു. സാനുമാഷിന്റെ സ്മൃതി മണ്ഡപത്തിന്റെ നിര്‍മ്മാണം താമസിയാതെ തുടങ്ങുമെന്ന് സ്വാമി ധര്‍മ്മചൈതന്യ അറിയിച്ചു.

Prof. MK Sanu