/kalakaumudi/media/media_files/2025/06/14/g5tpv1JqJO4Reh3BHqag.jpeg)
അക്ഷയ പുസ്തകനിധി എബനേസർ എഡ്യൂക്കേഷണൽ അസോസിയേഷനുമായി സഹകരിച്ച് നൽകുന്ന പ്രൊഫ. എം. പി. മന്മഥൻ അക്ഷയ പുരസ്കാരത്തിന് ചലച്ചിത്രകാരൻഅടൂർഗോപാലകൃഷ്ണൻതെരഞ്ഞെടുക്കപ്പെട്ടു. ഒരു ലക്ഷം രൂപയും ശില്പവും സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്കാരം. എം ലീലാവതി, പ്രഭാവർമ്മ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് വിധിനിർണ്ണയം നിർവ്വഹിച്ചത്.
അക്ഷയ പുസ്തകനിധി പ്രസിഡന്റ് പായിപ്ര രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ജൂലൈ അവസാന വാരം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമിൽ (B TH) നടക്കുന്ന എം. പി. മന്മഥൻ അനുസ്മരണ യോഗത്തിൽ ഗോവ ഗവർണ്ണർ പി. എസ്. ശ്രീധരൻ പിള്ളയാകുംപുരസ്‌കാരംനൽകുന്നത്.
സാമൂഹിക നവോത്ഥാനശ്രമങ്ങളിൽസജീവമായിരുന്ന പ്രൊഫ. എം. പി. മന്മഥന്റെ നേതൃത്വത്തിലാണ് അക്ഷയ പുസ്തകനിധി ആരംഭിച്ചത്. നിലവിൽ കുട്ടികളുടെ സർഗാത്മക പോഷണത്തിനും, അവരുടെവിദ്യാഭ്യാസത്തിനും മികച്ച മറുനാടൻ മലയാളി സമാജങ്ങളെ ആദരിക്കാനുമോക്കെയുള്ളനിരവധിപ്രവർത്തനങ്ങൾഇവർചെയ്തുവരുന്നു.