പ്രശസ്ത വിദ്യാഭ്യാസ വിദഗ്ദ്ധനും ചരിത്രകാരനും ഗവേഷകനുമായ പ്രൊഫ. ഡോ. പി.കെ. മാത്യു തരകന്‍ (89) അന്തരിച്ചു. 15ന് വൈകിട്ട് 7.45ന് ബ്രസല്‍സില്‍ ആയിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട് ബ്രസല്‍സില്‍ നടക്കും. ചേര്‍ത്തല തൈക്കാട്ടുശേരി ഒളവൈപ്പ് തേക്കനാട്ട് പാറായില്‍ പരേതരായ കൊച്ചുപാപ്പു തരകന്റെയും കള്ളിവയലില്‍ റോസക്കുട്ടിയുടെയും മകനാണ്. ഭാര്യ: ആനി ബെല്‍പെയര്‍. മക്കള്‍: ജോസഫ്, തോമസ്. മരുമകള്‍: ലിസ.
റോ മുന്‍ തലവനും മുന്‍ ഡി.ജി.പിയുമായ ഹോര്‍മിസ് തരകന്‍, മുന്‍ വൈസ് ചാന്‍സലര്‍ മൈക്കിള്‍ തരകന്‍, രാജീവ് ഗാന്ധിയുടെ എസ്.പി.ജിയില്‍ പ്രവര്‍ത്തിച്ച ആന്റണി, റീത്ത ജോസഫ് ആലപ്പാട്ട്, കൊച്ചുത്രേസ്യ ഫിലിപ് മണിപ്പാടം, പരേതരായ മറിയമ്മ മാത്യു ആലപ്പാട്ട്, ഏബ്രഹാം തരകന്‍, ജോസഫ് തരകന്‍, ഏലമ്മ തോമസ് ആലപ്പാട്ട്, ജോര്‍ജ് തരകന്‍, ജേക്കബ് തരകന്‍ എന്നിവര്‍ സഹോദരങ്ങളാണ്.
എറണാകുളം ലോ കോളേജ് മുന്‍ ചെയര്‍മാനായിരുന്നു. എല്‍.എല്‍.ബി കഴിഞ്ഞാണ് 1958ല്‍ പഠനത്തിനായി അമേരിക്കയിലേക്ക് പോയത്. പിന്നീട് ബെല്‍ജിയത്തില്‍ താമസമാക്കി. ബ്രസല്‍സിലെ ആന്‍ഡ് വെര്‍പ് സര്‍വകലാശാലയില്‍ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് ഡയറക്ടറായിരുന്നു. നിരവധി സര്‍വകലാശാലകളില്‍ വിസിറ്റിംഗ് പ്രൊഫസറായിരുന്നു. 12 പുസ്തകങ്ങളുടെ രചയിതാവാണ്.
പാറായില്‍ കുടുംബത്തിന്റെയും സിറോ മലബാര്‍ സഭയുടെയും ചരിത്രം ഉള്‍ക്കൊള്ളുന്ന 'പ്രൊഫൈല്‍സ് ഓഫ് പാറായില്‍ തരകന്‍സ്' എന്ന ഗവേഷണ പുസ്തകം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാളം പതിപ്പ് പ്രസിദ്ധീകരിക്കുന്നതിന്റെ അവസാനഘട്ടത്തിലായിരുന്നു. 'ദ വേള്‍ഡ് ഇക്കണോമി'യുടെ യൂറോപ് എഡിഷന്റെ എഡിറ്റര്‍ ആയിരുന്നു. ഇക്കണോമിക്‌സില്‍ ആദ്യത്തെ നോവല്‍െ്രെപസ് നേടിയ ജാന്‍ട്രിന്‍ ഥെര്‍ഹന്റെ ശിഷ്യരില്‍ ഒരാളാണ്. അമര്‍ത്യസെന്‍, ജഗദീഷ് ഭഗവതി എന്നി സാമ്പത്തിക വിദഗ്ധരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു.