പ്രൊഫഷണൽ ഹോസ്റ്റൽ ഓണേഴ്‌സ് അസോസിയേഷൻ വാർഷികാ പൊതുയോഗം

പ്രൊഫഷണൽ ഹോസ്റ്റൽ ഓണേഴ്‌സ് അസോസിയേഷൻ രണ്ടാമത് വാർഷികാ പൊതുയോഗം ഉമ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫഷണൽ ഹോസ്റ്റൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ തെറ്റിക്കുഴി അദ്ധ്യക്ഷത വഹിച്ചു.

author-image
Shyam
New Update
WhatsApp Image 2026-02-17 at 11.09.35 AM

കൊച്ചി : പ്രൊഫഷണൽ ഹോസ്റ്റൽ ഓണേഴ്‌സ് അസോസിയേഷൻ രണ്ടാമത് വാർഷികാ പൊതുയോഗം ഉമ തോമസ് എം.എൽ.എ ദ്ഘാടനം ചെയ്തു. പ്രൊഫഷണൽ ഹോസ്റ്റൽ ഓണേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ തെറ്റിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അസോസിയേഷൻ തയ്യാറാക്കിയ "നോഡ്രഗ്സ് " ലോഗോ ഉമ തോമസ് എം.എൽ.എ പ്രകാശനം ചെയ്തു‌. തൃക്കാക്കരനഗരസഭചെയർമാൻ റാഷിദ് ഉള്ളമ്പള്ളി, വൈസ് ചെയർപേഴ്‌സൺ അഡ്വ.ഷെറീന ഷുക്കൂർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എസ്. അനിൽകുമാർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ടിനു ജിബ്സൺ, കെ,എച്ച്.ആർ. ജില്ല ജോയിന്റ് സെക്രട്ടറി അനീഷ് കുമാർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് വിജോയ് നമ്പ്യാർ സംഘടനയുടെ ഭാവി പ്രവർത്തന പദ്ധതികൾ അവതരിപ്പിച്ചു. സെക്രട്ടറി സജീന അംജദ് സ്വാഗതം പറഞ്ഞു. ട്രഷറർ കാശ്മീര പ്രേം നന്ദി പ്രകാശനം നടത്തി.

kochi