/kalakaumudi/media/media_files/FJ8ZWhDsvlAvYyfqk0b7.jpeg)
തൃക്കാക്കര: പ്രൊഫഷണൽ ഹോസ്റ്റൽ ഓണേഴ്സ് അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു കാക്കനാട് പടമുകൾ സെൻറ് നിക്കോളാസ് ഡി ഫ്ലൂ ചർച്ച് പാരിഷ് ഹാളിൽ വച്ച് നടന്ന കുടുംബസംഗമം ഉമതോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ശശിധരൻ തെറ്റിക്കുഴി അധ്യക്ഷത വഹിച്ചു. തൃക്കാക്കര മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് പല്ലച്ചി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സ്മിത സണ്ണി, വാർഡ് കൗൺസിലർ സൽമ ഷിഹാബ്, അസോസിയേഷൻ രക്ഷാധികാരി കുര്യൻ ഫെൻ,സെക്രട്ടറി ടി ജി അജയകുമാർ , വൈസ് പ്രസിഡന്റ് അഡ്വ.വിജയ് നമ്പ്യാർ, ജോയിന്റ് സെക്രട്ടറി പ്രഭുകുമാർ,ട്രഷറർ കശ്മീര പ്രേം തുടങ്ങിയവർ പ്രസംഗിച്ചു.