സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌‌ലറ്റിക് മീറ്റ് കാർമൽ സ്കൂളിന്റെ മുന്നേറ്റം

 മുവാറ്റുപുഴ കാർമ്മൽ പബ്ലിക് സ്കൂൾ 55 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.എളമക്കര ഭവൻസ്  വിദ്യാ മന്ദിർ  27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.വിദ്യോദയ സ്കൂൾ തേവക്കൽ  23 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്

author-image
Shyam
New Update
SDSD
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന സി.ബി.എസ്.ഇ ക്ലസ്റ്റർ 11 അത്‌‌ലറ്റിക് മീറ്റിൽ  രാവിലെ ആറുമണി മുതൽ മത്സരങ്ങളിൽ മൂന്ന് മണിവരെയുള്ള മത്സരങ്ങളിൽ  മുവാറ്റുപുഴ കാർമ്മൽ പബ്ലിക് സ്കൂൾ 55 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്.എളമക്കര ഭവൻസ്  വിദ്യാ മന്ദിർ  27 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.വിദ്യോദയ സ്കൂൾ തേവക്കൽ  23 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.ക്ലസ്റ്റ‌ർ 11ന് കീഴിൽ വരുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴുജില്ലകളിൽ നിന്നുള്ള സി.ബി.എസ്.ഇ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.125 സ്കൂളുകളിൽ നിന്നായി 2000 വിദ്യാർത്ഥികളാണ് നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലായി 66 ഇനങ്ങളിലാണ് മത്സരം നടക്കുന്നത് . ഇത് രണ്ടാം തവണയാണ് പൂത്തോട്ട സ്കൂൾ അത്‌ലറ്റിക് മീറ്റിന് വേദിയാകുന്നത്.  

 മികച്ച വേദി

കഴിഞ്ഞ വർഷം നടന്ന അത്‌ലറ്റിക് മീറ്റിൽ മികച്ച സംഘാടനമാണ് പൂത്തോട്ട ശ്രീനാരായണ പബ്ലിക് സ്കൂൾ ഒരുക്കിയത്. ഇത്തവണയും മികച്ച രീതിയിൽ ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട്.ഇൻസ്റ്റിറ്റ്യൂഷന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കായികാദ്ധ്യാപകരുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയത്.ഒരുമാസത്തോളം നീണ്ടു നിന്ന പ്രയത്‌നത്തിനു ശേഷമാണ് 5 ഏക്കറിലധികമുള്ള ഗ്രൗണ്ട് സജ്ജമാക്കി. സ്‌കൂൾ പ്രിൻസിപ്പൽ വി.പി. പ്രതീതയുടെ നേതൃത്വത്തിലായിരുന്നു ഒരുക്കങ്ങൾ.

ക്ലസ്റ്റ‌ർ 11 ലെ ജില്ലകൾ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം

125 സ്കൂളുകളിൽ നിന്നായി 2000 വിദ്യാർത്ഥികൾ

അണ്ടർ 14, 17, 19 എന്നീ വിഭാഗങ്ങളിലായി

66 ഇനങ്ങളിൽ മത്സരം

kochi ernakulam sports Ernakulam News latest news sports news latest sports ernakulamnews