/kalakaumudi/media/media_files/2025/08/04/whatsapp-i-2025-08-04-18-50-28.jpeg)
തൃക്കാക്കര : കുടുംബങ്ങളുടെ ജീവിത സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുന്നതിന് സഹായകരമായ പദ്ധതികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിപ്രായപ്പെട്ടു.എറണാകുളം ജില്ലാ പഞ്ചായത്തിന്റെ 2025 - 2026 വാർഷിക പദ്ധതിയുടെ ഭാഗമായി ലൈഫ് പദ്ധതിയിൽപ്പെടുത്തി 120 ഭൂരഹിത കുടുംബങ്ങൾക്ക് വാങ്ങി നൽകിയ സ്ഥലത്തിന്റെ ആധാരവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എറണാകുളം ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന വിവിധങ്ങളായ പദ്ധതികൾ ഈ നിലയിൽ പൊതു സമൂഹത്തിന് ഏറെ ഗുണകരമാണെന്നും മന്ത്രി പറഞ്ഞു.ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകാനുള്ള ജില്ലാ പഞ്ചായത്തിന്റെ തീരുമാനം ആശ്വാസകരമാണ്. ലൈഫ് പദ്ധതിയും മുന്നോട്ട് കൊണ്ടുപോകാൻ ഈ പദ്ധതി സഹായിക്കുമെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന ആധാരം കൈമാറൽ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അദ്ധ്യക്ഷത വഹിച്ചു
ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് മുഖ്യാതിഥിയായി പങ്കെടുത്തു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൽസി ജോർജ് , ആലുവ നഗരസഭ ചെയർമാൻ എം ഒ ജോൺ , വികസന കാര്യം സ്ഥിരം സമിതി ചെയർപേഴ്സൺ സനിത റഹീം,പൊതു മരാമത്ത് സ്ഥിരം സമിതി ചെയർ പേഴ്സൻ ആശ സനിൽ,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉല്ലാസ് തോമസ്, എഎസ് അനിൽകുമാർ, ശാരദ മോഹൻ , കെ വി രവീന്ദ്രൻ , ഷാരോൺ പനക്കൽ ,ലിസി അലക്സ്, റാണിക്കുട്ടി ജോർജ്, ഷാന്റി എബ്രഹാം, റഷീദ സലീം, ഷൈമി വർഗീസ് ,അനിമോൾ ബേബി,പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ എന്നിവർ പ്രസംഗിച്ചു ചടങ്ങിൽ പൊതുവിദ്യഭ്യാസ ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിനെ ആദരിച്ചു.ജില്ലാ പഞ്ചായത്ത് ലൈഫ് പദ്ധതിയുടെ പൊതു വിഭാഗത്തിലും പട്ടികജാതി വിഭാഗത്തിലുമുള്ള ഭൂരഹിത ലിസ്റ്റിൽ നിന്നുള്ളവർക്കാണ് 2.40 കോടി രൂപ ചെലവഴിച്ചാണ് സ്ഥലം വാങ്ങി നൽകിയത്. ലൈഫ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സാമ്പത്തിക വർഷവും 93 ഭൂരഹിതർക്ക് ജില്ലാ പഞ്ചായത്ത് സ്ഥലം വാങ്ങി നൽകിയിരുന്നു