/kalakaumudi/media/media_files/2026/02/19/kb-ganesh-2026-02-19-16-02-41.jpg)
മലപ്പുറം: അർഹരായ എല്ലാ കെഎസ്ആർടിസി ജീവനക്കാർക്കും പ്രമോഷൻ ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച് ഉത്തരവ് നൽകുമെന്നും ഗണേഷ് കുമാർ വ്യക്തമാക്കി.
ഈ വർഷം വിവിധ തസ്തികളിൽ നിന്നായി ഒരുപാട് ജീവനക്കാർ വിരമിക്കുന്നുണ്ട്. ഈ ഒഴിവുകൾ പരിഗണിച്ചാണ് പ്രമോഷൻ നൽകുന്നത്. നിലവിലുള്ള ജീവനക്കാരിൽ ഏറെയും ദീർഘനാൾ സർവീസുള്ളവരാണ്. ഇവർക്ക് പ്രമോഷൻ നൽകുന്നതിലൂടെ കെഎസ്ആർടിസി പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
എടപ്പാളിൽ ആരംഭിക്കുന്ന സ്‌ക്രാപ് കേന്ദ്രം ഗുണകരമാവും. സ്വകാര്യവാഹനങ്ങൾ ഉൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് മലനീകരണമില്ലാതെ സ്‌ക്രാപ് ചെയ്യുന്നതാണ് പദ്ധതി. ഇതിലൂടെ പദ്ധതി നയമായി കേന്ദ്രം പ്രഖ്യാപിച്ച 150 കോടി രൂപയോളം സംസ്ഥാന സർക്കാരിന് ലഭ്യമാവുമെന്നും അദ്ദേഹം പറഞ്ഞു
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
