'പണികൾ ദ്രുതഗതിയിൽ'; തലസ്ഥാന നഗരത്തിലെ സ്മാർട്ട് റോഡുകൾ മെയ് പകുതിയോടെ പൂർത്തിയാകും

സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി ആൽത്തറയിൽ നിന്ന് വഴുതക്കാട്, തൈക്കാട്, കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴി ചെന്തിട്ട വരെയുള്ള സ്മാർട്ട് റോഡുകൾ മെയ് പകുതിയോടെ പൊതുജനങ്ങൾക്കായി തുറന്നേക്കും

author-image
Greeshma Rakesh
Updated On
New Update
smart road

proposed smart roads in tvm city likely to be ready by mid may

Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയുടെ ഭാഗമായി ആൽത്തറയിൽ നിന്ന് വഴുതക്കാട്, തൈക്കാട്, കിള്ളിപ്പാലം-അട്ടക്കുളങ്ങര വഴി ചെന്തിട്ട വരെയുള്ള സ്മാർട്ട് റോഡുകൾ മെയ് പകുതിയോടെ പൊതുജനങ്ങൾക്കായി തുറന്നേക്കും.പണി ദ്രുതഗതിയിൽ നടക്കുന്നുണ്ടെന്നും ഉടൻ പൂർത്തിയാകുമെന്നും കെആർഎഫ്ബിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

സ്‌മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡും (എസ്‌സിടിഎൽ) കേരള റോഡ് ഫണ്ട് ബോർഡും (കെആർഎഫ്‌ബി) ഏപ്രിൽ അവസാനത്തോടെ ഈ ഭാ​ഗം പൂർണമായും സഞ്ചാരയോഗ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നെങ്കിലും പണികൾ ഇപ്പോഴും ബാക്കിയാണ്.

ഇനി ഒരു കാലതാമസവും ഉണ്ടാകില്ലെന്നും  മെയ് മാസത്തിൽ തന്നെ ജോലി പൂർത്തിയാക്കാൻ  ഒരുമിച്ച് പ്രവർത്തിക്കുന്നുവെന്നും അധികൃതർ പറഞ്ഞു. ഒരു വശത്തെ ടാറിങ്ങിൻ്റെ ആദ്യ പാളി പൂർത്തിയായി. മറുവശത്തെ ടാറിങ് ഒരാഴ്ചക്കകം പൂർത്തിയാക്കി എല്ലാ സൗകര്യങ്ങളും മണ്ണിനടിയിൽ സ്ഥാപിക്കും. അതിനുശേഷം രണ്ടാം ലെയർ ടാറിങ് പൂർത്തിയാക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ആൽത്തറ-അട്ടക്കുളങ്ങര പാതയുടെ വീതികൂട്ടി കൂടുതൽ സൗകര്യപ്രഥമാക്കണമെന്നത് പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ്. വഴുതക്കാട് ജംക്‌ഷൻ്റെ വികസനത്തിനും പദ്ധതി ഊന്നൽ നൽകും. നടപ്പാതകളും വൈദ്യുത കേബിളുകൾ ഭൂമിക്കടിയിൽ സ്ഥാപിക്കുന്നതും കൂടുതൽ സുതാര്യമാക്കും. നേരത്തെ ആൽത്തറ മുതൽ അട്ടക്കുളങ്ങര വരെയുള്ള സ്‌മാർട്ട് റോഡ് ഒറ്റ പാതയായി എസ്‌സിടിഎൽ നിർദേശിച്ചിരുന്നു.

4.2 കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് നഗരത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്‌മാർട്ട് റോഡ്. പിന്നീട് ഇത് രണ്ട് റീച്ചുകളായി വിഭജിച്ചു.ആദ്യം ആൽത്തറ മുതൽ ചെന്തിട്ട വരെ മൂന്ന് കിലോമീറ്ററും രണ്ടാമത്തേത് കിള്ളിപ്പാലം മുതൽ അട്ടക്കുളങ്ങര വരെ 1.2 കിലോമീറ്ററുമാണ്. ഓപ്പറേഷൻ അനന്തയുടെ ഭാഗമായി കിള്ളിപ്പാലം മുതൽ അട്ടക്കുളങ്ങര വരെ ഒരു വശത്ത് രണ്ട് മീറ്റർ വീതിയിൽ നീരൊഴുക്ക് തടയുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമായാണ് ഒരു വശത്ത് ഓട നിർമിക്കുന്നുണ്ട്.

Thiruvananthapuram News smart city project smart road