Pinarayi
മുഖ്യമന്ത്രിക്കുനേരെ ഇന്നലെ കരിങ്കൊടി പ്രതിഷേധം. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്‍ജിഒ യൂണിയന്‍ 61ാമത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ബീച്ചിലേക്ക് പോകുന്നതിനിടെയാണ് മുഖ്യമന്ത്രിക്കുനേരെ കെഎസ്യു എംഎസ്എഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശിയത്.
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥി സംഘടനാ നേതാക്കളുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം അടുത്തേക്ക് എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രണ്ട് കെഎസ് യു പ്രവര്‍ത്തകരെയും 2 എംഎസ്എഫ് പ്രവര്‍ത്തകരെയും കസ്റ്റഡിയില്‍ എടുത്തെന്നാണ് വിവരം .
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
