/kalakaumudi/media/media_files/2025/01/13/PRQdSc6UWa6TMZ6qV58a.jpg)
തൃക്കാക്കര: തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ രാജിവക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സ്ഥാപിച്ച പോസ്റ്ററുകൾ നശിപ്പിച്ചതിനെതിരെ പ്രതിഷേധം.സ്ത്രീ പീഡനക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് വൈസ്.പ്രസിഡന്റ് അലി ഷാന,സഹോദരനും തൃക്കാക്കര നഗരസഭ വൈസ്.ചെയർമാൻ അബ്ദു ഷന എന്നിവരുൾപ്പെടെ അഞ്ചുപേർക്കെതിരെ ഇൻഫോപാർക്ക് പോലീസ് കേസ് എടുത്തിരുന്നു.ഇതിന് പിന്നാലെ വൈസ്.ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് ഉൾപ്പടെ പോസ്റ്ററുകൾ പതിച്ചത്. ഞായറാഴ്ച അർദ്ധ രാത്രിയിൽ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ നഗരസഭാ പ്രദേശത്ത് ഉൾപ്പടെ സ്ഥാപിച്ച പോസ്റ്ററുകൾ വ്യാപകരായി കീറുകയും,പോസ്റ്ററുകളിൽ കരിഓയിൽ ഒഴിച്ച് നശിപ്പിക്കുകയായിരുന്നു .ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ നഗരസഭയിലെത്തിയ എൽ.ഡി.എഫ് വനിതാ കൗൺസിലർമാരുടെ ശ്രദ്ധയിൽ ഇക്കാര്യം പെടുന്നത്. തുടർന്ന് മഹിളാ അസോസിയേഷൻ തൃക്കാക്കര ഏരിയ പ്രസിഡന്റ് അജുന ഹാഷിം,റസിയ നിഷാദ്,സുനി കൈലാസൻ,ആര്യ ബിബിൻ,സുബൈദ റസാക്ക്,ഉഷ പ്രവീൺ,സുമ മോഹൻ എന്നിവരുടെ നേതൃത്വത്തിൽ നശിപ്പിച്ച പോസ്റ്ററുകളുടെ സ്ഥാനത്ത് പുതിയ പോസ്റ്ററുകൾ പതിപ്പിച്ച് പ്രതിഷേധിച്ചു.