ചിട്ടിപണം നല്‍കിയില്ല: മൃതദേഹവുമായി പ്രതിഷേധം

സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് ആത്മഹത്യാ കുറിപ്പില്‍ ബിജുകുമാര്‍ എഴുതിയിരുന്നു.ബിജുകുമാറും സഹകരണ സംഘം പ്രസിഡന്റും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു.

author-image
Prana
New Update
death new
Listen to this article
0.75x 1x 1.5x
00:00 / 00:00

ചിട്ടിപ്പണം നല്‍കിയില്ലെന്നാരോപിച്ച് ചെമ്പഴന്തി അഗ്രിക്കള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സംഘത്തിന് മുമ്പില്‍ മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ച് ആത്മഹത്യ ചെയ്ത ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായാണ് പ്രതിഷേധിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്താമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.ചിട്ടി പിടിച്ച പണം നല്‍കാത്തതിനാലാണ് ബിജുകുമാര്‍ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. മരണത്തിന് ഉത്തരവാദി ജയകുമാര്‍ ആണെന്ന് ആത്മഹത്യാ കുറിപ്പില്‍ ബിജുകുമാര്‍ എഴുതിയിരുന്നു.ബിജുകുമാറും സഹകരണ സംഘം പ്രസിഡന്റും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. രണ്ട് ലക്ഷം രൂപയോളമുള്ള പണം തിരികെ ചോദിച്ചപ്പോള്‍ ജയകുമാര്‍ നല്‍കിയില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍, ആര്‍ഡിഒ, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

 

Dead body