'അച്ഛൻ ഇല്ലാത്ത 'അമ്മ'യ്ക്ക്'; താരസംഘടനയുടെ കൊച്ചി ഓഫീസിനു മുന്നിൽ റീത്തുവച്ച് പ്രതിഷേധം

എറണാകുളം ഗവ. ലാ കോളേജ് വിദ്യാർത്ഥികളുടെ പേരിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. 'അച്ഛൻ ഇല്ലാത്ത അമ്മ"യ്ക്ക് എന്ന വാചകമാണ് റീത്തിൽ.

author-image
Shyam Kopparambil
New Update
sdsd

കൊച്ചി: താര സംഘടനയായ അമ്മയുടെ എറണാകുളത്തെ അസ്ഥാനത്തിന് മുന്നിൽ റീത്ത് വച്ച് പ്രതിഷേധം. എറണാകുളം ഗവ. ലാ കോളേജ് വിദ്യാർത്ഥികളുടെ പേരിലാണ് റീത്ത് പ്രത്യക്ഷപ്പെട്ടത്. 'അച്ഛൻ ഇല്ലാത്ത അമ്മ"യ്ക്ക് എന്ന വാചകമാണ് റീത്തിൽ. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയ വിദ്യാർത്ഥികളാണ് റീത്തുവച്ച് പ്രതിഷേധിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉയർന്ന ആരോപണങ്ങളാൽ അമ്മയുടെ ഓഫീസിന് തീ പിടിക്കുമ്പോൾ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വച്ചിട്ടുണ്ട്.

kochi ernakulam Amma amma film association AMMA Executive Committee Ernakulam News