/kalakaumudi/media/media_files/2025/11/03/ps-prasanthhhhhhhhh-2025-11-03-12-06-43.jpg)
ശബരിമല: മണ്ഡല- മകരവിളക്ക് കാലത്ത് കീഴ്ശാന്തിമാരിൽ വിജിലൻസിന്റെ കർശനനിരീക്ഷണമുണ്ടാകുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു .
കീഴ്‍ശാന്തിമാരിൽ വിജിലൻസിന്റെ കർശനനിരീക്ഷണമുണ്ടാകുമെന്നും ഇനി എല്ലാ കാര്യത്തിലും വിജിലൻസ് എസ്പിയുടെ മേൽനോട്ടമുണ്ടാകുമെന്നും പ്രശാന്ത് പറഞ്ഞു.
ശബരിമല സ്വർണമോഷണത്തിലെ എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്.
വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ റിപ്പോർട്ട് ലഭിച്ച ശേഷമേ നടപടി എടുക്കാനുകുകയുള്ളു.
അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്നത്തെ ബോർഡ് യോഗത്തിൽ ചർച്ചയാകില്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു.'മണ്ഡല മകരവിളക്ക് ദർശനത്തിനായി 16ന് വൈകുന്നേരം നട തുറക്കും.
അതിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണ് യോഗത്തിൽ ചർച്ചയാകുക. മരാമത്ത് പണി അതിന്റെ അവസാനഘട്ടത്തിലാണ്.
മുന്നൊരുക്ക പ്രവർത്തനങ്ങൾ നന്നായി പോകുന്നു. എസ്‌ഐടി അന്വേഷണം ശരിയായ ദിശയിലാണ് പോകുന്നത്.
അന്വേഷണ നടപടികൾ പൂർത്തിയായ ശേഷം മാത്രമേ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എന്തെങ്കിലും നടപടി ബോർഡിന് കൈക്കൊള്ളാനാവൂ.
മണ്ഡല- മകരവിളക്ക് കാലത്ത് കുറെപ്പേരെയെങ്കിലും ശാന്തിക്കാരായി ദേവസ്വം ബോർഡിൽ നിന്ന് എടുക്കും.
ഇനി അഞ്ചുദിവസം മാത്രമേയുള്ളൂ അതുകൊണ്ടുതന്നെ മുഴുവൻ മാരെയും മാറ്റൽ സാധ്യമല്ല. ഉണ്ണികൃഷ്ണൻ പോറ്റിയെ പോലുള്ള ആളുകൾ പല മേൽശാന്തിമാരുടെയും ആളുകളായി വന്നാണ് ഇത്തരം കാര്യങ്ങൾ ചെയ്തത്.
ഇനി എല്ലാ കാര്യങ്ങളിലും തിരുവിതാംകൂർ ദേവസ്വം ബോർഡ് എസ്പിയുടെ കൃത്യമായ നീരീക്ഷണം ഉണ്ടാകും.
അവിടെ നിയമിക്കുന്ന കീഴ്ശാന്തിമാരുടെ കാര്യത്തിൽ എല്ലാകാര്യങ്ങളും പരിശോധിച്ചാവും നിയമനം.
അത് മേൽശാന്തിമാരുടെതായാലും തന്ത്രിയുടെ കീഴ്ശാന്തിയായാലും'- പിഎസ് പ്രശാന്ത് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
