പി.എസ്.സി. നാളെ നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചു.

author-image
Prana
New Update
psc

മഹാനവമിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പുറമെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുഅവധി പ്രഖ്യാപിച്ചു. അന്നേദിവസം നടത്താനിരുന്ന പരീക്ഷകളും പരിശോധനകളും മാറ്റിവെച്ചതായി പി.എസ്.സി. ഓഫീസും അറിയിച്ചു.
പരീക്ഷകള്‍ അഭിമുഖങ്ങള്‍, കായികക്ഷമതാ പരീക്ഷകള്‍, സര്‍വ്വീസ് വെരിഫിക്കേഷന്‍, പ്രമാണ പരിശോധന എന്നിവയാണ് മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

 

psc holiday maha navami exam