pramod kottooli
തിരുവനന്തപുരം: പിഎസ് സി കോഴ വിവാദത്തിൽ സിപിഎമ്മിൽ നിന്നും പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി ഇന്ന് പൊലീസിൽ പരാതി നൽകും. പരാതിയിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് പ്രമോദ് കോട്ടൂളി പൊലീസിനെ സമീപിക്കുന്നത്. രാവിലെ പതിനൊന്നു മണിയോടെ അഭിഭാഷകനോടൊപ്പം കോഴിക്കോട് കമ്മീഷണർ ഓഫീസിൽ എത്തി പരാതി നൽകുമെന്നാണ് വിവരം.
അതെസമയം പിഎസ്.സി കോഴ ആരോപണത്തിൽ സത്യം പുറത്തു വരണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്സും ബിജെപിയും ഇന്ന് പരസ്യ പ്രതിഷേധ പരിപാടികൾ ആരംഭിക്കും. ജില്ല കോൺഗ്രസ് കമ്മിറ്റി പുതിയ സ്റ്റാൻറ് പരിസരത്ത് മന്ത്രി മുഹമ്മദ് റിയാസിനെ പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന പരിപാടി സംഘടിപ്പിക്കും. രാവിലെ പത്തിന് ബിജെപി കലക്ടറേറ്റ് മാർച്ച് നടത്തും.