ലൈംഗികാതിക്രമ കേസിൽ മുൻ‌കൂർ ജാമ്യം തേടി പിടി കുഞ്ഞുമുഹമ്മദ് കോടതിയെ സമീപിച്ചു

സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈം​ഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പർക്കം, ലൈം​ഗിക പരാമർശങ്ങൾ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.

author-image
Devina
New Update
kunju muha

തിരുവനന്തപുരം: മുൻ ഇടത് എംഎൽഎയും സംവിധായകനുമായപി ടി കുഞ്ഞുമുഹമ്മദ് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചു.

 സംവിധായിക നൽകിയ ലൈം​ഗികാതിക്രമ പരാതിയുടെ അടിസ്ഥാനത്തിൽ എടുത്ത കേസിലാണ് ​ഹർജിയുമായി കോടതിയിലെത്തിയത്.

 തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.

​അന്വേഷണ പുരോ​ഗതിയറിയിച്ച് മറ്റന്നാൾ റിപ്പോർട്ട് സമർപ്പിക്കാൻ കന്റോൺമെന്റ് പൊലീസിനു കോടതി നിർദ്ദേശം നൽ‌കി.

സംവിധായകയുടെ രഹസ്യമൊഴി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരും ദിവസങ്ങളിൽ രേഖപ്പെടുത്തും. പരാതിക്കാരിക്ക് സൗകര്യപ്പെടുന്ന ദിവസം മൊഴി രേഖപ്പെടുത്താമെന്നു പൊലീസിനു കോടതിയുടെ നിർദ്ദേശമുണ്ട്.

സ്ത്രീക്കെതിരായ ശാരീരികാക്രമണം, ലൈം​ഗിക ഉദ്ദേശത്തോടെയുള്ള ശാരീരിക സമ്പർക്കം, ലൈം​ഗിക പരാമർശങ്ങൾ നടത്തുക എന്നീ വകുപ്പുകളാണ് കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിട്ടുള്ളത്.