/kalakaumudi/media/media_files/2025/12/15/ptttttt-2025-12-15-14-15-49.jpg)
തിരുവനന്തപുരം: ചലച്ചിത്ര പ്രവർത്തകയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻകൂർ ജാമ്യം തേടി സംവിധായകനും സിപിഎം സഹയാത്രികനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദ്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്. ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.
കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു.
ഇക്കാര്യവും റിപ്പോർട്ടിൽ പറയുന്നുണ്ട്. പരാതിപ്രകാരം അതിക്രമം നടന്നത് കഴിഞ്ഞ ആഴ്ചയാണ്.
ഐഎഫ്എഫ്‌കെയുടെ സെലക്ഷൻ സ്‌ക്രീനിങിനിടെ തിരുവനന്തപുരം നഗരത്തിലെ ഹോട്ടൽമുറിയിൽ വെച്ച് പി ടി കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവർത്തകയുടെ പരാതി.
വിരുന്ന് സത്കാരത്തിനായി ഹോട്ടൽ മുറിയിലേയ്ക്ക് പി ടി കുഞ്ഞുമുഹമ്മദ് വിളിച്ചു വരുത്തുകയും തുടർന്ന് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
