/kalakaumudi/media/media_files/2025/12/07/pt-2025-12-07-15-11-22.jpg)
കൊച്ചി: കേരള മനസാക്ഷിയെ ഞെട്ടച്ച നടി ആക്രമിക്കപ്പെട്ട സംഭവം പുറം ലോകത്ത് അറിയിക്കുന്നതിനും കേസ് നിയമവഴിയിലേക്ക് നീങ്ങിയതുിനുമെല്ലാം പിന്നില്‍ ശക്തമായ ഇടപെടല്‍ നടത്തിയ വ്യക്തിയായിരുന്നു പരേതനായ പി.ടി തോമസ്. പി.ടിയുടെ ശക്തമയാ ഇടപെടല്‍ ഇല്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ ഈ കേസ് ആരുമറിയാതെ ഒതുങ്ങിപ്പോയെനേ.ആക്രമിക്കപ്പെട്ട നടി തന്നെ പി.ടിയുടെ ഇടപെടലുകളെക്കുറിച്ച് വ്യക്തമായി പല വേദികളിലും പരാമര്‍ശിച്ചിട്ടുമുണ്ട്.
ആരുമറിയാതെ പോകുമായിരുന്ന ക്രൂര കുറ്റകൃത്യം നടന്ന അന്നു രാത്രിതന്നെയുളള പിടിയുടെ അതിശക്തമായ ഇടപെടലുകളാണ് ആക്രമണ സംഭവത്തില്‍ കേസും തുടര്‍ നടപടികളും ഉണ്ടായത്. നടി ആക്രമിക്കപ്പെട്ടദിവസം രാത്രി 11.30നായിരുന്നു.
പിടി തോമസിന്റെ ഫോണിലേക്ക് തുടര്‍ച്ചയായ റിംഗ്. മറുതലയ്ക്കല്‍ സിനിമ നിര്‍മ്മാതാവ് ആന്റോ ജോസഫ് ആയിരുന്നു. ചെറിയ പ്രശ്നമുണ്ടെന്നും നടന്‍ ലാലിന്റെ വീട്ടിലേക്ക് ഉടനെ എത്തണമെന്നായിരുന്നു.പിടിയും ആന്റോയുമെത്തുമ്പോള്‍ ലാലും അതിജീവിതയും ഒരുമിച്ചുണ്ടായിരുന്നു. വീടിനു പുറത്തെ കസേരയില്‍ അതിജീവിതയുടെ ഡ്രൈവറും.
സംഭവങ്ങള്‍ ലാല്‍ പിടിയോടും ആന്റോയോടും വിവരിച്ചു. ഒപ്പം കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കും അന്നത്തെ ഐജി വിജയനും ലാലിന്റെ വിളികളെത്തിയിരുന്നു. ഉടന്‍ തന്നെ പൊലീസ് സംഘം വീട്ടിലേക്ക് തിരിച്ചു. അതിജീവിതയോടും ഫോണില്‍ സംസാരിച്ച ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ ചിന്തിക്കേണ്ടി വന്നില്ല. നടന്നത് അതിക്രൂരമായ പീഡനമാണെന്ന് വ്യക്തമായി.
പ്രതികള്‍ കൈയകലത്തിലുണ്ടെന്നായിരുന്നു നിഗമനം. തുടര്‍ന്ന് നിയമപോരാട്ടത്തിലേക്ക്. നിയമസഭയില്‍ ഉള്‍പ്പെടെ അതിജീവിതയ്ക്കുവേണ്ടി അതിശക്തമായ പോരാട്ടം നടത്തിയ പിടി ഇന്ന് ജീവനോടെയില്ലെങ്കിലും പിടിയുടെ ആത്മാവും കാത്തിരിക്കയാവും നാളത്തെ കോടതി വിധിക്കായി.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
