പമ്പാ നദിയില്‍ വെള്ളമുയര്‍ന്നു: മറുകര കടക്കാനാവാതെ ആളുകള്‍

രണ്ടു ദിവസങ്ങളായി തിമിര്‍ത്തു ചെയ്യുന്ന മഴയെത്തുടര്‍ന്ന് പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. കെ എസ് ആര്‍ ടി സി സര്‍വീസ് അടക്കം വാഹനങ്ങള്‍ സഞ്ചരിക്കുന്നതാണ്.

author-image
Prana
New Update
rain alert

Pumba river rain

Listen to this article
0.75x 1x 1.5x
00:00 / 00:00

കിഴക്കന്‍ മേഖലകളില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ വെള്ളമുയര്‍ന്നു. കോസ് വെകള്‍ മുങ്ങിയതിനാല്‍ രണ്ടു ദിവസമായി മറുകര കടക്കാനാവാതെ നാട്ടുകാര്‍. പമ്പാ നദിക്ക് കുറുകെയുള്ള കുരുമ്പന്‍ മൂഴി, അറയാഞ്ഞിലി മണ്‍കോസ് വെകളാണ് മുങ്ങിയത്.ഇതോടൊപ്പം നദിയിലെ പെരുനാടിന് സമീപമുള്ള മുക്കം കോസ് വെയും ഏതു നിമിഷവും മുങ്ങുമെന്ന സ്ഥിതിയിലെത്തിയിരിക്കുകയാണ്. രണ്ടു ദിവസങ്ങളായി തിമിര്‍ത്തു ചെയ്യുന്ന മഴയെത്തുടര്‍ന്ന് പെരുന്തേനരുവി വൈദ്യുത പദ്ധതിയുടെ മിനി ഡാം നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. ഡാമില്‍ വെള്ളം തികക്കുമ്പോഴാണ് തൊട്ടു മുകള്‍ഭാഗത്തുള്ള കുരുമ്പന്‍ മൂഴി കോസ് വെ മുങ്ങിപ്പോകുന്നത്. ഇനി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം നദിയുടെ മറുകര കടക്കണമെങ്കില്‍ ഒരാഴ്ചയെങ്കിലും കഴിയുമെന്ന സ്ഥിതിയാണ്.നദിയില്‍ തന്നെ മുകള്‍ഭാഗത്തുള്ള അറയാഞ്ഞിലി മണ്‍ കോസ് വെയുടെ സ്ഥിതിയും ഇതു തന്നെയാണ്. പെരുനാട്ടിലെ മുക്കം കോസ് വെയിലൂടെ കെ എസ് ആര്‍ ടി സി സര്‍വീസ് അടക്കം വാഹനങ്ങള്‍ സഞ്ചരിക്കുന്നതാണ്.

 

Pumba river rain