പുത്തൻകോവിൽ ശ്രീഭഗവതി ക്ഷേത്രോത്സവം 13 ന് ആരംഭിക്കും

പേട്ട പുത്തൻകോവിൽ ശ്രീഭഗവതിക്ഷേത്രത്തിലെ തിരുവുത്സവം 13 ന് തൃക്കൊടിയേറി 22 ന് അവസാനിക്കുമെന്ന് പ്രസിഡന്റ് എ.യശോധരൻ സെക്രട്ടറി സി.പി.സേതുനാഥൻ ട്രഷറർ ജി.സുരേഷ് ഉത്സവക്കമ്മിറ്റി ട്രഷറർ സി.പി.ശശിധരൻ കൺവീനർമാരായ എ.സുനിൽകുമാർ എൻ.രവീന്ദ്രൻ എന്നിവർ അറിയിച്ചു.

author-image
Devina
New Update
puthen

തിരുവനന്തപുരം: പേട്ട പുത്തൻകോവിൽ ശ്രീഭഗവതിക്ഷേത്രത്തിലെ തിരുവുത്സവം 13 ന് തൃക്കൊടിയേറി 22 ന് അവസാനിക്കുമെന്ന് പ്രസിഡന്റ് എ.യശോധരൻ സെക്രട്ടറി സി.പി.സേതുനാഥൻ ട്രഷറർ ജി.സുരേഷ് ഉത്സവക്കമ്മിറ്റി ട്രഷറർ സി.പി.ശശിധരൻ കൺവീനർമാരായ എ.സുനിൽകുമാർ എൻ.രവീന്ദ്രൻ എന്നിവർ അറിയിച്ചു.

ഉത്സവദിവസങ്ങളിൽ രാവിലെ 5.30 ന് നിർമ്മാല്യദരശനവും 6.30ന് മഹാഗണപതിഹോമവും ഉണ്ടായിരിക്കും.

13 ന് രാവിലെ പതിവ് പൂജകൾക്ക് ശേഷം 9.30 ന് തൃക്കൊടിയേറ്റ്  10 ന് നാരായണീയം, 10.30 ന് തോറ്റപാട്ട് ആരംഭം, വൈകിട്ട് 5.30 ന് ഭജന, 7 ന് തിരുവാതിര, 7.30 ന് ഗാനമേള എന്നിവ നടക്കും.

14 ന് രാവിലെ 9 ന് സൗന്ദര്യലഹരി, വൈകിട്ട് 5.45 ന് ഗുരുദേവകൃതികളുടെ സംഗീതാവിഷ്‌കാരം, 6.30 ന് ഡാൻസ്, 7.30 ന് സ്റ്റാർ നൈറ്റ്, 15 ന് രാവിലെ 9 ന് ദേവീമാഹാത്മ്യം,

വൈകിട്ട് 5.30ന് ഭജന, രാത്രി 7 ന് ഡാൻസ്, 16 ന് രാവിലെ 10.30 ന്  ശ്രീമദ് ഭഗവത്ഗീതാപാരായണം വൈകിട്ട് 5.30 ന് ഭജന, രാത്രി 7 ന് കരോക്കെ ഗാനമേള, 17 ന് രാവിലെ 9 ന് ശ്രീകൃഷ്ണകർണ്ണാമൃതപാരായണം വൈകിട്ട് 5.30 ന് ഭക്തിഗാനമേള,

രാത്രി 7.30 ന് നൃത്തസംഗീത സന്ധ്യ, 10.30 ന് തൃക്കല്യാണപുജ, 18ന് രാവിലെ 8 ന് അഷ്ടപദിപാരായണം, 10 ന് നാരായണീയം വൈകിട്ട് 5.30 ന് ഭക്തിഗാനമേള, 19 ന്‌രാവിലെ 10 ന്‌സൗന്ദര്യലഹരി, വൈകിട്ട് 5.30 ന് ഭജനാമൃതം, 8 ന് കൊന്നുതോറ്റ്, 20 ന് രാവിലെ 8 ന് ചണ്ഡികാഹോമം, 9 ന് ദേവീമാഹാത്മ്യപാരായണം, വൈകിട്ട് 5.30 ന് കരോക്കെ ഗാനമേള, 7 ന് തിരുവാതിര, 7.30 ന് ഗാനമേള,

 21 ന്‌രാവിലെ 9 ന് ദേവീമാഹാത്മ്യപാരായണം. വൈകിട്ട് 5.30 ന് പറയെടുപ്പെഴുന്നള്ളത്ത്, രാത്രി 12.30 ന് പള്ളിവേട്ട, അവസാനദിവസമായ 22 ന് 10.30 ന് പൊങ്കാല, വൈകിട്ട് 5.30 ന് തിരു ആറാട്ടിനു പുറപ്പെടൽ, രാത്രി 8 ന് എഴുന്നള്ളത്ത്,

 8.30 ന് താലപ്പൊലി 8.40 ന് കുത്തിയോട്ടം 9.30 ന് തൃക്കൊടിയിറക്ക്, 13 മുതൽ 19 വരെ രാവിലെ 8 മുതൽ പ്രഭാതഭക്ഷണവും 18 വരെ വൈകിട്ട് ദീപാരാധനയ്ക്കുശേഷം ലഘുഭക്ഷണവും ഉണ്ടായിരിക്കും.