വയനാടിനെ വിറപ്പിച്ച പുതുമല ദുരന്തത്തിന് നാളെ അഞ്ചാണ്ട്

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ര​ണ്ട് ദി​വ​സം ആ​ർത്ത​ല​ച്ച് പെ​യ്ത മ​ഴ​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു പു​ത്തു​മ​ല ദു​ര​ന്തം.

author-image
Anagha Rajeev
Updated On
New Update
puthumala disaster
Listen to this article
0.75x1x1.5x
00:00/ 00:00

2019ലെ പുത്തുമല ദുരന്തത്തിന് അഞ്ചാണ്ട് പൂർത്തിയാവുമ്പോഴാണ് വയനാടിനെ ആകെ വിറപ്പിച്ച ചൂരൽമല ഉരുൾപൊട്ടൽ. നൂ​റു​ക​ണ​ക്കി​ന് ജീ​വ​നെ​ടു​ത്ത മു​ണ്ട​ക്കൈ ഉ​രു​ൾ ദു​ര​ന്ത​ത്തി​ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ അ​ക​ലെ 2019 ആ​ഗ​സ്ത് എ​ട്ടി​ന് വൈ​കീ​ട്ടാ​യി​രു​ന്നു ഔ​ദ്യോ​ഗി​ക ക​ണ​ക്കു പ്ര​കാ​രം 17 പേ​രു​ടെ ജീ​വ​നെ​ടു​ത്ത, കേ​ര​ള​ത്തി​നാ​കെ വേ​ദ​ന​യാ​യി മാ​റി​യ ഉ​രു​ൾ​പൊ​ട്ട​ൽ. കേ​ര​ള​ത്തെ ന​ടു​ക്കി​യ ഏ​റ്റ​വും വ​ലി​യ ഉ​രു​ൾപൊ​ട്ട​ലു​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു അ​ത്.

നിലമ്പൂർ കവളപ്പാറയിൽ ഉരുൾപൊട്ടി മണിക്കൂറുകളുടെ വ്യത്യാസത്തിൽ പുത്തുമലയിലും മലവെള്ളപ്പാച്ചിലുണ്ടാവുകയായിരുന്നു. ര​ണ്ട് ദി​വ​സം ആ​ർത്ത​ല​ച്ച് പെ​യ്ത മ​ഴ​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു പു​ത്തു​മ​ല ദു​ര​ന്തം. അ​ന്ന് 550 മി​ല്ലി​മീ​റ്റ​ർ മ​ഴ പു​ത്തു​മ​ല​ക്ക് മു​ക​ളി​ൽ പെ​യ്തു​വെ​ന്നാ​ണ് ക​ണ​ക്ക്. 
ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻപോ​ലും ക​ഴി​യാ​തി​രു​ന്ന​വ​രും അന്നതെ ​ദുരന്തത്തിൽ വീ​ടു​ക​ളും വ​ള​ർത്തു​മൃ​ഗ​ങ്ങ​ളു​മെ​ല്ലാം മ​ണ്ണി​ന​ടി​യി​ലാ​യത്. 58 വീ​ടു​ക​ൾ പൂ​ർണ​മാ​യും 22 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർന്നു.

ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​യി​ടം മ​ണ്ണി​ന​ടി​യി​ലാ​യി. താ​ഴ്വാ​ര​ത്തെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ക്വാ​ർട്ടേ​ഴ്സു​ക​ൾ, വാ​ഹ​ന​ങ്ങ​ൾ, എ​സ്റ്റേ​റ്റ് പാ​ടി, കാ​ന്റീ​ൻ, പോ​സ്റ്റ് ഓ​ഫി​സ് തു​ട​ങ്ങി​യ​വ മ​ല​വെ​ള്ളം കൊ​ണ്ടു​പോ​യി. വീ​​ടും കി​​ട​​പ്പാ​​ട​​വും പൂ​​ർ​​ണ​​മാ​​യി ന​​ഷ്ട​​പ്പെ​​ട്ട​​വ​​രെ​ പൂ​​ത്ത​​കൊ​​ല്ലി​​യി​​ൽ ഹ​​ർ​​ഷം പ​​ദ്ധ​​തി പ്ര​​കാ​​രം നി​ര​വ​ധി വീ​ടു​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച് പു​ന​ര​ധി​വ​സി​പ്പി​ച്ചു.

അ​തി​നി​ട​യി​ലാ​ണ് മ​റ്റൊ​രു വ​ലി​യ പ്ര​കൃ​തി​ദു​ര​ന്തം വ​യ​നാ​ട്ടി​ൽ പെ​യ്തി​റ​ങ്ങി​യ​ത്. പു​ത്തു​മ​ല ദു​ര​ന്ത​ത്തി​ന് അ​ഞ്ചു​വ​ർഷം പൂ​ർത്തി​യാ​വു​മ്പോ​ഴാ​ണ് പു​ത്തു​മ​ല​യോ​ട് ചേ​ർന്നു​ള്ള പ്ര​ദേ​ശ​മാ​യ മു​ണ്ട​ക്കൈ​യി​ലെ മ​ഹാ​ദു​ര​ന്തം. 

Puthumala disaster