സിപിഎം അഭ്യർഥന തള്ളി രണ്ടും കൽപ്പിച്ച് തീയായി ആളിപ്പടരാൻ ഇടത് എംഎൽഎ പി.വി.അൻവർ. പാർട്ടിക്കും സർക്കാരിനും ദോഷകരമാകുന്ന നടപടികളിൽനിന്നും പരസ്യപ്രസ്താവനകളിൽനിന്നും അൻവർ പിന്മാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞദിവസം അഭ്യർഥിച്ചിരുന്നു. എന്നാൽ ഇതിനു ശേഷവും എഡിജിപിക്കെതിരായ പരസ്യപ്രസ്താവനകൾ ഒഴിവാക്കാൻ അൻവർ തയാറായിരുന്നില്ല.
എഡിജിപിക്കെതിരായ കേസന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് ആഞ്ഞടിച്ചു കൊണ്ടാണ് പിവി അൻവർ പ്രസ് മീറ്റ് ആരംഭിച്ചത്. പാർടച്ടി വിലക്ക് ലംഘിച്ചുകൊണഅടാണ് അൻവർ ഇപ്പോൾ മാധ്യമങ്ങളെ കണ്ടത്. എസ്പി ഓഫീസിലെ മരംമുറി കേസിലും അന്വേഷണം ശരിയായദിശയിലലെന്നും അദ്ദേഹം ആരോപിച്ചു. എടവണ്ണ കൊലപാതക കേസിൽ തെളിവ് പരിശേധിച്ചില്ലെന്നും തനിക്ക് തന്ന ഉറപ്പ് പാർട്ടി ലംഘിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം തന്നെ മുഖ്യമന്തച്രി പ്രതികരിച്ച രീതി തെറ്റാണെന്നും അൻവർ ആരോപിച്ചു.
മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചുവെന്നും അത് തൻ്റെ പ്രതിച്ചായക്ക് മോശം വരുത്തിയെന്നും അദ്ദേഹം പരഞ്ഞു.
അതിനാൽ തനിക്കിനി കോടതിയെ മാത്രമേ വിശ്വാസമുള്ളുവെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അൻവർ പരഞ്ഞു. മുഖ്യമന്ത്രിക്ക് ഒന്നും അറിയിലെന്നും അജിത്ത് കുമാർ രചിച്ച തിരകഥയിലാണ് മുഖ്യമന്ത്രി വാർത്താസമ്മേളനം നടത്തിയതെന്ന് അൻവർ ആരോപിച്ചു.
പൊലീസ് തനിക്ക് പിന്നാലെയുണ്ടെന്നും ഈ വാർത്താ സമ്മേളനത്തിനിടയിസലും തന്നെപിടിച്ചു കൊണ്ട് പോകുമോയെന്ന് ഭയമുണ്ടെന്നും അൻവർ പറഞ്ഞു