ആരോപണങ്ങൾക്ക് പിന്നാലെ മുഖ്യമന്ത്രിയുമായും സിപിഎമ്മുമായും പരസ്യ പോരിനിറങ്ങിയ പിവി അൻവറിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് കെഎം ഷാജി. അൻവർ രൂപീകരിക്കുന്ന പുതിയ പാർട്ടിയെയും മുസ്ലീം ലീഗ് സ്വാഗതം ചെയ്യുന്നുവെന്ന് ഷാജി വെളിപ്പെടുത്തി. അൻവറിന്റേത് ധീരമായ നിലപാടാണെന്നും ഷാജി അഭിപ്രായപ്പെട്ടു.
അൻവറിന്റേത് ധീരമായ നിലപാട്. അൻവർ അഴിമതിക്കാരനാണെന്ന് തങ്ങൾ പറഞ്ഞിട്ടില്ല. ധീരമായ പോരാട്ടമാണ് അൻവർ നടത്തുന്നത്. അൻവറിന്റെ പാർട്ടി ലീഗിന് ഒരു വെല്ലുവിളിയല്ല. അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. അൻവർ പാർട്ടിയുണ്ടാക്കി യുഡിഎഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും കെഎം ഷാജി പറഞ്ഞു.
പിവി അൻവറിനെ പിന്തുണച്ച ഷാജി മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസോ പി ശശിയോ അജിത്കുമാറോ സുജിത്ദാസോ അല്ലെന്നും യഥാർത്ഥ പ്രതി പിണറായി വിജയനാണെന്നും കെഎം ഷാജി ആരോപിച്ചു. മുഖ്യമന്ത്രി രാജി വയ്ക്കണം. ശിനവശങ്കറായിരുന്നു പിണറായിയുടെ ആദ്യ കൂടാടളി. പിന്നെ പി ശശി, എഡിജിപി അജിത്കുമാർ, സുജിത്ദാസ്. ഇവരെ മാറ്റിയാൽ പുതിയ ആൾ വരും. പിണറായി വിജയൻ സിപിഎമ്മിന്റെ അവസാന മുഖ്യമന്ത്രിയാണെന്നും ഷാജി പറഞ്ഞു.