സ്വർണം കൊണ്ടുവന്നതിൽ കുറച്ച് പൊലീസ് അടിച്ചുമാറ്റിയെന്ന നേരത്തെയുള്ള ആരോപണത്തിലുള്ള വെളിപ്പെടുത്തലാണ് വീഡിയോയി അൻവര്‍ പുരത്തുവിട്ടത്. 2023ൽ വിദേശത്തുനിന്ന് എത്തിയ കുടുംബവുമായി സംസാരിക്കുന്നതിന്‍റെ വീഡിയോ ആണ് അൻവര്‍ പുറത്തുവിട്ടത്. പിടിച്ചെടുത്ത സ്വർണത്തിൽ പകുതിയോളം പോലീസ് മോഷ്ടിച്ചുവെന്നാണ് വീഡിയോയില്‍ കുടുംബം ആരോപിക്കുന്നത്. കസ്റ്റംസ് രേഖകളിൽ പറയുന്നതും രേഖകളിൽ പറയുന്നതും പൊലീസ് പറയുന്നതും വ്യത്യസ്ത കാര്യങ്ങളാണെന്നും വീഡിയോയില്‍ പറയുന്നുണ്ട്.
സ്വർണം പൊലീസ് മോഷ്ഠിക്കുന്നില്ലെന്നും പിടിച്ചെടുത്ത സ്വര്‍ണം ഉരുക്കി വേർതിരിക്കുമ്പോൾ തൂക്കം കുറയുന്നത് ആണെന്ന് ആണ് മുഖ്യമന്ത്രി മുൻപ് വിശദീകരിച്ചത്. ആ വാദത്തെ തിരുത്തുകയാണ് അൻവർ. പൊലീസ് സ്വര്‍ണകടത്തുകാരിൽ നിന്ന് സ്വര്‍ണം മുക്കുന്നുവെന്ന ഗുരുതര ആരോപണമാണ് കുടുംബത്തിന്‍റെ വെളിപ്പെടുത്തൽ ഉള്‍പ്പെടെ പുറത്തുവിട്ടുകൊണ്ട് അൻവര്‍ ഉന്നയിക്കുന്നത്.
പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടായിരുന്നു പിവി അൻവര്‍ എംഎല്‍എയുടെ വാര്‍ത്താസമ്മേളനം. ഇന്ന് രാവിലെയാണ് മാധ്യമങ്ങളെ കാണുമെന്നറിയിച്ച് നിലമ്പൂർ എംഎൽഎ പി വി അൻവർ ഫേസ്ബുക്ക് കുറിപ്പിട്ടത്. വിശ്വാസങ്ങൾക്കും വിധേയത്വത്തിനും താൽക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കിൽ നീ തീയാവുക എന്നാണല്ലോ.. വൈകിട്ട് നാലരയ്ക്ക് മാധ്യമങ്ങളെ കാണും- ഇങ്ങനെയായിരുന്നു ഫേയ്സ്ബുക്ക് കുറിപ്പ്.