സിപിഎമ്മിനെ താന്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് പിവി അന്‍വര്‍

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ അതിന് മറുപടിയുമായാണ് അന്‍വര്‍ വീണ്ടും മാധ്യമങ്ങളെ കണ്ടത്.

author-image
Prana
New Update
pv anwar mla ldf

പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്ന് പി വി അന്‍വര്‍. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വാര്‍ത്താസമ്മേളനം നടത്തിയതിന് പിന്നാലെ അതിന് മറുപടിയുമായാണ് അന്‍വര്‍ വീണ്ടും മാധ്യമങ്ങളെ കണ്ടത്.
പാര്‍ട്ടിയെ താന്‍ ദുര്‍ബലപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുണ്ടെന്നാണ് പറഞ്ഞതെന്നും അന്‍വര്‍ പറഞ്ഞു.പാര്‍ട്ടി ഓഫീസുകളില്‍ പൊതുപ്രശ്‌നങ്ങളുമായി ആളുകള്‍ വരാതായി. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ നേതാക്കള്‍ ഒളിച്ചോടേണ്ട സ്ഥിതിയാണ്. ഇത് ഏറ്റുപറയുന്നത് തെറ്റാണെങ്കില്‍ അത് തുടരും. ആര് പറയുന്നതാണ് ശരിയെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പരാതികളില്‍  വസ്തുനിഷ്ടമായ അന്വേഷണം നടക്കുന്നുവെന്ന് പറയുന്നു. ഒരു വസ്തുനിഷ്ടമായ അന്വേഷണവും നടക്കുന്നില്ല.സ്വര്‍ണക്കടത്ത് പരാതിയില്‍ അന്വേഷണം നടക്കുന്നില്ല. പല കേസുകളിലും  അട്ടിമറി ശ്രമം നടന്നു. പോലീസില്‍നിന്ന് സാധാരണക്കാര്‍ക്ക് സഹായം കിട്ടുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.

 

pv anwar mla cm pinarayivijayan cpm cheif minister