/kalakaumudi/media/media_files/2025/06/23/pv-on-election-2025-06-23-12-07-23.png)
നിലമ്പൂര്‍ : പിണറായിസത്തിനെതിരായ വോട്ടാണ് താന്‍ പിടിക്കുന്നതെന്ന് പി വി അന്‍വര്‍.എല്‍ഡിഎഫ് ക്യാമ്പില്‍നിന്നാണ് താന്‍ വോട്ട് പിടിക്കുന്നത്.യുഡിഎഫ് വോട്ടുകള്‍ താന്‍ പിടിക്കുന്നുവെന്ന വാര്‍ത്ത തെറ്റാണെന്നും പി വി അന്‍വര്‍.വന്യജീവി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ 2026ല്‍ ആര്‍ക്കും എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയില്ലെന്നും അന്‍വര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് ഫലം വന്നു കഴിഞ്ഞാല്‍ മലയോര സംഘടനകളെ കൂട്ടി ശക്തമായ ഇടപെടല്‍ നടത്തും.130 കര്‍ഷക സംഘടനകളുടെ കോര്‍ഡിനേഷന്‍ ഉണ്ടാക്കിയിട്ടുണ്ട്.മന്ത്രിമാരും എംപിമാരും തലകുത്തി മറിഞ്ഞ് അയ്യായിരത്തിന് അപ്പുറം വോട്ട് അന്‍വര്‍ പിടിക്കില്ലെന്നാണ് പറഞ്ഞത്.മലയോര ജനതയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ അറുപതോളം മണ്ഡലങ്ങളില്‍ സജീവമാണെന്നും അന്‍വര്‍ പറഞ്ഞു.യുഡിഎഫിനൊപ്പം മുന്നോട്ടുപോകാനുള്ള സാഹചര്യമുണ്ടായാല്‍ അവരുമായി മുന്നോട്ടുപോകും.ഒരുപാട് സാമൂഹിക സംഘടനകള്‍ പിന്തുണ അറിയിച്ചു കൊണ്ടിരിക്കുകയാണ്.
കണ്ണടച്ച് ഇരുട്ടാക്കാതെ കണ്ണു തുറന്നു കാണാന്‍ യുഡിഎഫ് നേതൃത്വം തയാറാകണം.യുഡിഎഫ് പ്രവേശനം ആലോചിക്കാന്‍ സമയമുണ്ട്. പിണറായിസത്തിനെതിരെയും ജനകീയസത്തിനെതിരെയുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.