കോണ്‍ഗ്രസ് വിട്ട് മോഹന്‍ മുളക്കുഴ

ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്കില്‍ 66 എന്‍ക്വയറി നടത്തിയിട്ടും ഇടപെടാന്‍ തയ്യാറാകാത്ത ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

author-image
Sruthi
New Update
mohan

quit congress

Listen to this article
0.75x1x1.5x
00:00/ 00:00

ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബാങ്ക് ഭരണസമിതി അംഗവുമായ മോഹന്‍ മുളക്കുഴ പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസ്സ് പ്രാഥമികാംഗത്വം രാജിവച്ചതായി അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ കോണ്‍ഗ്രസ്സ് കമ്മറ്റി അധ്യക്ഷന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി.1968 മുതല്‍ കേരള വിദ്യാര്‍ഥി യൂണിയന്റെയും, യൂത്ത് കോണ്‍ഗ്രസ്സിന്റെയും, കോണ്‍ഗ്രസ്സിന്റെയും ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ച മോഹന്‍ മുളക്കുഴ സഹകരണ ബേങ്കുകള്‍, മില്‍മാ സൊസൈറ്റി, ജില്ലാ സഹകരണ ബേങ്ക് എന്നിവയുടെ ഭരണസമിതികളിലും അംഗമായിരുന്നു. ചെങ്ങന്നൂര്‍ കാര്‍ഷിക വികസന ബേങ്കില്‍ 66 എന്‍ക്വയറി നടത്തിയിട്ടും ഇടപെടാന്‍ തയ്യാറാകാത്ത ജോയിന്റ് രജിസ്ട്രാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

congress