വയനാട്ടിൽ ക്വട്ടേഷൻ സംഘം പിടിയില്‍; കൊലപാതകം അടക്കം നിരവധി കേസില്‍ പ്രതികള്‍

സംശയാസപ്ദമായ രീതിയിൽ ലക്കിടിയിയിൽ വച്ച് ഇവരെ കണ്ടതോടെയാണ് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുപേരും വയനാട്ടിൽ എന്തിന് വന്നു എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

author-image
Vishnupriya
Updated On
New Update
quata

പ്രതികള്‍

Listen to this article
0.75x1x1.5x
00:00/ 00:00

കല്‍പറ്റ: കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പ്രധാന പ്രതികളായ ക്വട്ടേഷൻ സംഘം വയനാട്ടിൽ പോലീസ് പിടിയിലായി. എറണാകുളം സ്വദേശികളായ നാല് പേരെയാണ് ലക്കിടിയിൽ വച്ച് വയനാട് പൊലീസ് കസ്റ്റഡിയിലെടുത്തത്. മുളന്തുരുത്തി സ്വദേശി ജിത്തു ഷാജി, ചോറ്റാനിക്കര സ്വദേശി അലൻ ആന്റണി, പറവൂര്‍ സ്വദേശി ജിതിൻ സോമൻ, ആലുവ അമ്പാട്ടിൽ വീട്ടിൽ രോഹിത് രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിലായി കൊലക്കുറ്റത്തിന് പുറമെ മോഷണം, വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംശയാസപ്ദമായ രീതിയിൽ ലക്കിടിയിയിൽ വച്ച് ഇവരെ കണ്ടതോടെയാണ് പുലർച്ചെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നാലുപേരും വയനാട്ടിൽ എന്തിന് വന്നു എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

wayanadu quotation gang