/kalakaumudi/media/media_files/2025/12/27/sreelekha-2025-12-27-12-45-26.jpg)
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ആർ ശ്രീലേഖ .
ഭരണത്തിലെത്തിയാൽ മേയർ സ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് ശാസ്തമംഗലത്ത് ആർ ശ്രീലേഖയെ സംസ്ഥാന ഭാരവാഹികളിൽ ചിലർ മത്സരത്തിന് ഇറക്കിയത് .
മേയർസ്ഥാനം ശ്രീലേഖയ്ക്ക് നൽകണമെന്ന് ഒരു വിഭാഗം സംസ്ഥാന നേതാക്കളും നിലപാട് എടുത്തിരുന്നു.
എന്നാൽ മുതിർന്ന നേതാക്കളും ആർഎസ്എസും ഇടപെട്ടാണ് വി വി രാജേഷിന് മേയർ സ്ഥാനം ഉറപ്പിച്ചത്.
വി വി രാജേഷ് മേയറായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കൗൺസിൽ ഹാൾ വിട്ട് ശ്രീലേഖ പുറത്തേക്കുപോയിരുന്നു.
അടുത്ത വീട്ടിൽ പാലു കാച്ചൽ ചടങ്ങിൽ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു മടങ്ങിയത് .
ഉച്ചയ്ക്കു ശേഷം ഡെപ്യൂട്ടി മേയർ തിരഞ്ഞെടുപ്പിന്റെ സമയത്താണ് പിന്നീട് മടങ്ങിയെത്തിയത്.
പുതിയ ഭരണ സമിതിക്ക് ആശംസ അറിയിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പ്രതികരണം പോലും ശ്രീലേഖ പങ്കുവച്ചിട്ടില്ല.
അതേസമയം, ആർ ശ്രീലേഖയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.
പാർട്ടിയുടെ ഭാരവാഹിസ്ഥാനത്തിന് ഒപ്പം സുപ്രധാനമായ ചുമതല തന്നെ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഇക്കാര്യത്തിൽ ബിജെപി കേന്ദ്ര നേതൃത്വമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
