നഴ്സിങ് കോളജിലെ റാഗിങ്: കേസെടുത്ത് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ക്രൂരമായ പീഡനത്തിന് വിധേയനാക്കിയത്. ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.

author-image
Prana
New Update
ra

കോട്ടയം ഗവ. നഴ്സിങ് കോളജിലെ റാഗിങില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. 10 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന ഡി ജി പിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.പിറന്നാള്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടര്‍ന്നാണ് പ്രതികള്‍ വിദ്യാര്‍ഥിയെ ക്രൂരമായി ഉപദ്രവിച്ചതെന്ന് പോലീസ് വെളിപ്പെടുത്തിയിരുന്നു. മദ്യം വാങ്ങാന്‍ വിദ്യാര്‍ഥിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ടിരുന്നെങ്കിലും കൊടുക്കാന്‍ തയ്യാറായില്ല. ഇതോടെയാണ് ക്രൂരമായ പീഡനത്തിന് വിധേയനാക്കിയത്. ദൃശ്യങ്ങള്‍ പ്രതികള്‍ തന്നെ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു.
സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്. കോളജിലും ഹോസ്റ്റലിലും അന്വേഷണ സംഘം വിശദമായ പരിശോധന നടത്തും. നിലവില്‍ കേസില്‍ അഞ്ച് പ്രതികളാണ് ഉള്ളതെന്നാണ് പോലീസ് നിഗമനം.

 

Ragging Anti ragging squad