/kalakaumudi/media/media_files/2025/12/11/rahul-eswarrrrrrrrrrr-2025-12-11-14-33-02.jpg)
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ പരാതി നൽകിയ അതിജീവിതയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു എന്ന കേസിൽ രാഹുൽ ഈശ്വർ വീണ്ടും റിമാൻഡിൽ.
കസ്റ്റഡി കാലാവധി തീർന്ന പശ്ചാത്തലത്തിൽ വീണ്ടും ജയിലിലേക്ക് തിരിച്ചയക്കാൻ കോടതി ഇന്ന് തീരുമാനിക്കുകയായിരുന്നു.
രാഹുൽ ഈശ്വറിന്റെ ജാമ്യഹർജി 15ന് കോടതി പരിഗണിക്കും. നിലവിൽ രാഹുൽ ജയിലിൽ കഴിയുന്നത് 12-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
നേരത്തെ രണ്ടുതവണയാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രാഹുലിന്റെ ജാമ്യഹർജി തള്ളിയത്.
അതിജീവിതയ്ക്ക് എതിരെ അപകീർത്തികരമായ പരാമർശങ്ങൾ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുൽ ഈശ്വറിനെ നവംബർ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
