/kalakaumudi/media/media_files/2025/12/06/rahul-mamkoottathil-2025-12-06-10-21-11.jpg)
കൊച്ചി: ബലാത്സംഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പത്താം ദിവസവും ഒളിവിൽ തുടരുന്നു.
രാഹുലിനെ കണ്ടെത്താൻ അന്വേഷണസംഘം തിരച്ചിൽ ഊർജിതമാക്കിയെങ്കിലും കണ്ടെത്താനായിട്ടില്ല.
ഒളിവു വാസത്തിനിടെ പല തവണ മൊബൈൽ ഫോണും കാറും രാഹുൽ മാങ്കൂട്ടത്തിൽ മാറി ഉപയോഗിക്കുന്നതായാണ് വിവരം.
അതിനിടെ രാഹൂലിന്റെ മൊബൈൽ ഫോൺ ഇടയ്ക്കിടെ ഓൺ ആകുന്നത് അന്വേഷസംഘത്തെ കുഴപ്പിക്കുന്നു.
ബംഗളൂരുവിൽ തന്നെ ഉണ്ടാകാം എന്ന നിഗമനത്തിൽ അന്വേഷണസംഘം അവിടെ തുടരുകയാണ്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ രാഹുൽ കീഴടങ്ങാനുള്ള സാധ്യത കുറവാണ്.
അതേസമയം, രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
നിരപരാധിയെന്നും, ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിലെ പ്രധാനവാദം.
ഉഭയകക്ഷി സമ്മതപ്രകാരമാണ് പരാതിക്കാരിയുമായുള്ള ബന്ധം.
സ്വന്തം തീരുമാനപ്രകാരമാണ് പരാതിക്കാരി ഗർഭഛിദ്രം നടത്തിയത്. നടപടിക്രമങ്ങൾ പാലിച്ചല്ല പരാതി നൽകിയതെന്നും മുൻകൂർ ജാമ്യഹർജിയിൽ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
