rahul gandhi remembers oommen chandi
ഡൽഹി: കേരളത്തിലെ മുൻ മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ച് രാഹുൽ ​ഗാന്ധിയും മല്ലികാർജുൻ ഖർ​ഗെയും.യഥാർത്ഥ ജനനേതാവ്, ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ ജനങ്ങളെ സേവിച്ചു.എല്ലാ പദവികളും ജനങ്ങളെ സേവിക്കാൻ വിനിയോ​ഗിച്ചു.കാഴ്ചപ്പാടും അർപ്പണബോധവും കരുതലും ഉള്ള നേതൃത്വത്തിൻറെ സാക്ഷ്യപത്രമാണ് അദ്ദേഹത്തിൻറെ ജീവിതം.ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ ഒരിക്കലും മായാത്തതെന്നും രാഹുൽ ​സമൂഹമാധ്യമത്തിൽ കുറിച്ചു.
A true leader of the people, Oommen Chandy ji spent his life in the service of the people of Kerala with unwavering dedication.
— Rahul Gandhi (@RahulGandhi) July 18, 2024
His journey and the legacy of the Indian National Congress are intertwined. As a people's representative, a minister, and as Chief Minister, he… pic.twitter.com/OEydG4OD4R
അതെസമയം അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മൻചാണ്ടിയെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെയും അനുസ്മരിച്ചു.ജനങ്ങളുടെ ക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും.ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവെന്നും കോൺ​ഗ്രസ് അധ്യക്ഷൻ സമൂഹമാധ്യമത്തിൽ കുറിച്ചു.
We pay our respects to a stalwart leader and former Chief Minister of Kerala, Oommen Chandy who left an enduring legacy in the state's development and the country's political landscape.
— Mallikarjun Kharge (@kharge) July 18, 2024
His unwavering dedication, visionary leadership, and unshakeable commitment to the people… pic.twitter.com/MAnE7p64Gl