കൽപറ്റ:വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കെപിസിസി നടത്തുന്ന ധനസമാഹരണ യജ്ഞത്തിലേക്ക് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒരു മാസത്തെ ശമ്പളം സംഭാവന നല്‍കി. 2,30,000 രൂപയാണ് സംഭാവന നല്‍കിയത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാഹുലിന്റെ പ്രഖ്യാപനം കെപിസിസി ഏറ്റെടുത്ത് ഫണ്ട് ശേഖരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ധനസമാഹരണത്തിന് സ്റ്റാന്‍ഡ് വിത്ത് വയനാട്-ഐഎൻസി എന്ന മൊബൈല്‍ ആപ് ലോഞ്ച് ചെയ്തിട്ടുണ്ട്. പുനരധിവാസ ഫണ്ടിലേക്ക് തുക സംഭാവന നൽകിയതിന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനും രാഹുലിനു നന്ദി അറിയിച്ചു. ദുരന്തസ്ഥലം സന്ദര്‍ശിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ 100 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു.