കേരളത്തിലെ ഏറ്റവും നീളമേറിയ സിപ്‌ലൈനിൽ യാത്ര ചെയ്ത് രാഹുൽ ഗാന്ധി

വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും നീളമേറിയ സിപ്‌ലൈനിൽ യാത്രചെയ്തു'.

author-image
Rajesh T L
New Update
tr

കാരാപ്പുഴ (വയനാട്) :വയനാട്ടിലെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കേരളത്തിലെ ഏറ്റവും നീളമേറിയ സിപ്‌ലൈനിൽ യാത്രചെയ്തു'.വയനാട് ലോക്‌സഭാ മണ്ഡലത്തിൽ തൻ്റെ സഹോദരിയും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയുടെ  ഉപതിരഞ്ഞെടുപ്പിന് പോകുന്നതിന് മുമ്പായിരുന്നു കാരാപ്പുഴ ഡാം സൈറ്റിൽ സ്ഥിതി ചെയ്യുന്ന സിപ്‌ലൈനിലേക്കുള്ള രാഹുലിന്റെ സന്ദർശനം.

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ; 

"ഇന്നലെ വയനാട്ടിലെ പ്രിയങ്കയുടെ പ്രചാരണ വേളയിൽ,നമുക്കെല്ലാം പ്രചോദനം നൽകുന്ന ചില മനുഷ്യരുമായി  എനിക്ക്   സംസാരിക്കാൻ   അവസരം ലഭിച്ചു.വെല്ലുവിളികൾക്കിടയിലും അവർ തളരുന്നില്ല.വയനാട്  ടൂറിസം മേഖല എന്നത്തേയും പോലെ അതിശയകരവും സുരക്ഷിതവുമാണെന്ന് സന്ദർശകർക്ക് കാണിച്ചുകൊടുക്കുകയാണ് ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.വയനാട്ടിൽ നിലവിൽ ഒരു പ്രശ്‌നവുമില്ലെന്നും മണ്ണിടിച്ചിൽ ഒരു പ്രാദേശിക സംഭവമാണെന്നും അതിനാൽ വിനോദസഞ്ചാരത്തിന് തടസങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അദ്ദേഹം വീഡിയോയിൽ നാട്ടുകാരുമായി സംവദിച്ചു.സിപ്‌ലൈൻ ചലഞ്ചിൽ തന്നോടൊപ്പം ചേരാൻ അദ്ദേഹം പ്രിയങ്കാ ഗാന്ധിയെയും ക്ഷണിക്കുകയുണ്ടായി.

ജൂലൈയിൽ ചൂരൽ മലയിലും മേപ്പാടിയിലുമുണ്ടായ ഉരുൾപൊട്ടലിലും വെള്ളപ്പൊക്കത്തിലും 200-ലധികം ജീവൻ നഷ്ടപ്പെടുകയും വ്യാപകമായ നാശനഷ്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച വായനാട്ടുകാർ സാധാരണ നിലയിലേക്ക് മടങ്ങുന്ന സമയത്താണ് പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് അരങ്ങേറ്റം.ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നവ്യ ഹരിദാസിനെയും എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരിയെയുമാണ് പ്രിയങ്ക നേരിടുന്നത്.

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ ഉരുൾപൊട്ടലിൽ രക്ഷപ്പെട്ടവർക്ക് വോട്ട് രേഖപ്പെടുത്താൻ സ്ഥാപിച്ച പോളിംഗ് സ്റ്റേഷനുകളിൽ ദുരന്തത്തിന് ശേഷം ഏറെ നാളുകൾ കഴിഞ്ഞ് അയൽവാസികളെയും അടുത്ത സുഹൃത്തുക്കളെയും കണ്ടപ്പോൾ വികാരനിർഭരമായ രംഗങ്ങളാണ് ഉണ്ടായത്. മണ്ണിടിച്ചിലിൽ രക്ഷപ്പെട്ടവർക്ക് അവർ താത്കാലികമായി താമസിക്കുന്ന വിവിധ സ്ഥലങ്ങളിൽ നിന്ന് പോളിംഗ് സ്റ്റേഷനുകളിലെത്താൻ പ്രത്യേക സൗജന്യ വാഹന സർവീസുകളും ഏർപ്പെടുത്തി.

rahul gandhi wayanadu priyanka gandhi Wayanad  Landslid wayanad byelection 2024