രാഹുൽ ഗാന്ധി വയനാട്ടിലെത്തി; ജനസാഗരത്തിനൊപ്പം റോഡ് ഷോ

പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും.

author-image
Rajesh T L
Updated On
New Update
rahul gandhi

രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ നിന്നും

Listen to this article
0.75x 1x 1.5x
00:00 / 00:00

ബത്തേരി: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാഹുൽ ഗാന്ധി പ്രചാരണത്തിനായി വയനാട്ടിലെത്തി. ബത്തേരിയിലാണ് രാഹുലിൻറെ ആദ്യത്തെ റോഡ് ഷോ. തുടർന്ന് പുൽപ്പള്ളി, മാനന്തവാടി, വെള്ളമുണ്ട, പടിഞ്ഞാറത്ത എന്നിവിടങ്ങളിലും റോഡ് ഷോ നടത്തും. മാനന്തവാടി രൂപതാ ആസ്ഥാനത്ത് സന്ദർശനം നടത്തും. വൈകിട്ട് കോഴിക്കോട് വെച്ച് നടക്കുന്ന സമ്മേളനത്തിലും രാഹുല്‍ ഗാന്ധി പങ്കെടുക്കും.

ഇന്ന് രാവിലെ പത്ത് മണിയോടെ  തമിഴ്നാട്ടിലെ നീലഗിരി ആർട്സ് ആൻഡ് സയൻസ് കോളജ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിലാണ് രാഹുൽ ഗാന്ധി എത്തിയത്. രാഹുൽ ഗാന്ധി ഇറങ്ങിയതിനു തൊട്ടു പിന്നാലെ  തിരഞ്ഞെടുപ്പ് കമ്മിഷൻ ഉദ്യോഗസ്ഥർ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയിരുന്നു. 

റോഡ് ഷോയ്ക്കായി പ്രത്യേകം തുറന്ന വാഹനം തയാറാക്കിയിരുന്നെങ്കിലും സഞ്ചരിച്ചിരുന്ന കാറിൽ യാത്ര ചെയ്യാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ബത്തേരി എംഎൽഎയായ ഐ.സി.ബാലകൃഷ്ണനും രാഹുൽ ഗാന്ധിക്കൊപ്പം കാറിൽ സഞ്ചരിക്കുന്നുണ്ട്.

rahul gandhi election campaign Batheri wayanadu