/kalakaumudi/media/media_files/2025/12/06/rahul-mankoo-2025-12-06-15-15-52.jpg)
തിരുവനന്തപുരം :23 കാരിയെ ബലാൽസംഗം ചെയ്ത കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വാദം താങ്കളാഴ്ചത്തേക്ക് മാറ്റി .
ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് തേടിയ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയാത്തത് രാഹുലിന് തിരിച്ചടി ആയി .
വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ഈ ആവിശ്യം പരിഗണിച്ചില്ല .
എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു.
കെപിസിസി പ്രസിഡൻ്റിന് ലഭിച്ചത് ഇ മെയിൽ സന്ദേശം മാത്രമാണെന്നും തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടിട്ടുള്ള ഒരു കേസാണ് ഇതെന്നും രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു.
2023 ലെ പരാതി ആണെന്നും കെപിസിസി പ്രസിഡൻ്റിന് പരാതി കിട്ടിയത് കൊണ്ടല്ലേ രാഷ്ട്രീയമായതെന്നും കോടതി ചോദിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
