/kalakaumudi/media/media_files/g9lnu1OnG9HWAdbH20Lb.jpg)
പാലക്കാട്: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന് മണ്ഡലത്തിൽ ആവേശോജ്വല സ്വീകരണം. മുൻ എം.എൽ.എയും വടകര എം.പിയുമായ ഷാഫി പറമ്പിലും യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പി.കെ. ഫിറോസും രാഹുലിനൊപ്പം റാലിയിൽ പങ്കെടുത്തു.
പാലക്കാട് തനിക്ക് കിട്ടിയതിനേക്കാൾ 10,000 വോട്ടിന്റെ ഭൂരിപക്ഷം രാഹുലിന് ലഭിക്കുമെന്ന് ഷാഫി പറമ്പിൽ എം.പി പറഞ്ഞു. യു.ഡി.എഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കും. മണ്ഡലത്തിൽ ആത്മവിശ്വാസത്തിന് ഒട്ടും കുറവില്ല. ജനങ്ങളാണ് ആത്മവിശ്വാസം. വടകരയിൽ സി.പി.എമ്മിനെയും ബി.ജെ.പിയെയും തോൽപിക്കുക എന്നതായിരുന്നു ഡീൽ. അതേ ഡീൽ പാലക്കാട്ടും ഉണ്ടെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.
പാലക്കാട്ടെ കോൺഗ്രസിൻറെ സ്ഥാനാർഥി നിർണയത്തിൽ പരസ്യ വിമർശനമുയർത്തി പി. സരിൻ വിമതപക്ഷത്തേക്ക് നീങ്ങിയ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. എൽ.ഡി.എഫ് പിന്തുണക്കുമെങ്കിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നാണ് സരിൻറെ നിലപാട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
