'ഭീഷണിപ്പെടുത്തി എടുത്ത നഗ്‌ന വീഡിയോ ഇപ്പോഴും രാഹുലിന്റെ ഫോണില്‍'; ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആദ്യ പരാതിക്കാരി

ാഹുല്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചത്.

author-image
Biju
New Update
r5

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ക്രൂരനായ ലൈംഗിക കുറ്റവാളിയാണെന്ന് ആദ്യ ബലാത്സംഗക്കേസിലെ പരാതിക്കാരി. രാഹുലിന്റെ ജാമ്യത്തെ എതിര്‍ത്ത് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഗുരുതര പരാമര്‍ശങ്ങളുള്ളത്. വിവാഹ വാഗ്ദാനം നല്‍കി ഹോട്ടലില്‍ വിളിച്ചു വരുത്തി പ്രവാസിയായ യുവതിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്ന മറ്റൊരു കേസില്‍ രാഹുല്‍ റിമാന്‍ഡിലാണ്. മൂന്നു യുവതികളാണ് രാഹുലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.

തന്റെ നഗ്‌ന വിഡിയോ രാഹുല്‍ ചിത്രീകരിച്ചതായി പരാതിക്കാരി പറയുന്നു. രാഹുല്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഗര്‍ഭഛിദ്രം നടത്താന്‍ പ്രേരിപ്പിച്ചു. ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിച്ചത്. പാലക്കാട്ടെ ഫ്‌ലാറ്റില്‍ വച്ചാണ് ക്രൂരമായി പീഡിപ്പിച്ചത്. ദേഹത്തുണ്ടായ മുറിവുകളുടെ ഫോട്ടോയും സത്യവാങ്മൂലത്തിനൊപ്പം പരാതിക്കാരി കോടതിയില്‍ സമര്‍പിച്ചു. തന്റെ നഗ്‌ന വിഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് തുടര്‍ന്നും പീഡിപ്പിച്ചത്. ജാമ്യം നല്‍കിയാല്‍ രാഹുല്‍ വിഡിയോ പുറത്തു വിടുമെന്ന ഭീതിയുണ്ട്. വിവാഹ ബന്ധത്തില്‍ പ്രശ്‌നങ്ങളുള്ള സ്ത്രീകളെ വശീകരിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിക്കുകയാണ് രാഹുല്‍ ചെയ്യുന്നത്. 

തന്റെ വാട്‌സാപ് ചാറ്റുകള്‍ രാഹുല്‍ നിര്‍ബന്ധിച്ച് ഡിലീറ്റ് ചെയ്യിച്ചു. പൊലീസിനെതിരെയും രാഹുല്‍ ഭീഷണി മുഴക്കുന്നുണ്ട്. രാഹുല്‍ നിരന്തര കുറ്റവാളിയാണ്. ഇതിന്റെ തെളിവുകള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. പത്തോളം ഇരകളുണ്ടെന്നാണ് താന്‍ മനസ്സിലാക്കുന്നത്. രാഹുലിന് വലിയ സ്വാധീനമുണ്ട്. ജാമ്യം നല്‍കിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടാകുമെന്നും പരാതിക്കാരി പറയുന്നു.