/kalakaumudi/media/media_files/2025/12/04/rahul-mamkootathil-kalakaumudi-2025-12-04-15-08-57.jpg)
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ നിഷേധിച്ചതിന് പിന്നാലെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി കോണ്‍ഗ്രസ്. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. അടച്ചിട്ട മുറിയിലായിരുന്നു വാദം നടന്നത്. വിശദമായ വാദത്തിന് ശേഷമാണ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ വിസമ്മതിച്ചത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് രാഹുലിനെ കോണ്‍ഗ്രസ് പുറത്താക്കിയത്. നേരത്തെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. പാര്‍ട്ടി ഒറ്റക്കെട്ടായെടുത്ത തീരുമാനമാണിതെന്നും സണ്ണി ജോസഫ് പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
