/kalakaumudi/media/media_files/2025/04/12/PPwb6fvt3JSRDIe6lEuN.jpg)
പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് കേസ്. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തു.
പാലക്കാട് നഗരസഭയിലെ ബൗദ്ധിക ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് കെ.ബി ഹെഡ്ഗെവാറിന്റെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് നഗരസഭയിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ഒരു പൊലീസുകാരന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്‍സിപ്പാലിറ്റിയിലേക്ക് അതിക്രമിച്ച് കയറിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നിലവിലെ പൊലീസ് കേസ്. പൊലീസിന്റെ കൃത്യനിര്‍വഹണം തടയല്‍ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സ്വമേധയ പൊലീസ് എടുത്ത കേസിന് പുറമേ ബിജെപി ഒരു പരാതിയും നല്‍കിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പ് പ്രകാരം എംഎല്‍എയടക്കമുള്ള ആളുകള്‍ക്കെതിരെ കേസെടുക്കണമെന്നാണ് ബിജെപിയുടെ ആവശ്യം.