രാഹുൽ പാലക്കാട്ടേക്ക്, ചേലക്കരയിൽ രമ്യാ ഹരിദാസൻ; പ്രിയങ്കയിൽ പ്രതീക്ഷയർപ്പിച്ച് യുഡിഎഫ്

ഷാഫി പറമ്പിലിന് പകരം രാഹുൽ എന്ന നിലയിൽ രാഹുലിനെ കളത്തിലിറക്കാനായിരിക്കും യു.ഡി.എഫ് പദ്ധതിയിടുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം.

author-image
Anagha Rajeev
Updated On
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ യു.ഡി.എഫ് സ്ഥാനാർഥിയായേക്കും. ചേലക്കര ഉപതിരഞ്ഞെടുപ്പിൽ മുൻ എം.പി രമ്യാ ഹരിദാസിനാണ് പ്രഥമപരിഗണന. വയനാട്ടിൽ പ്രിയങ്കാ ഗാന്ധി വരുന്നത് ഉപതിരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ഷാഫി പറമ്പിലിന് പകരം രാഹുൽ എന്ന നിലയിൽ രാഹുലിനെ കളത്തിലിറക്കാനായിരിക്കും യു.ഡി.എഫ് പദ്ധതിയിടുന്നത്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ രാഹുലിനെ നേതാക്കൾ പിന്തുണച്ചുവെന്നാണ് വിവരം.  ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ നിന്നും രമ്യാ ഹരിദാസ് പിടിച്ച വോട്ടുകൾ കണക്കിലെടുത്താണ് രമ്യയെ  വീണ്ടും കളത്തിലിറക്കുന്നതിനെക്കുറിച്ച് യു.ഡി.എഫ് ചിന്തിക്കുന്നത്. 

35,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ. രാധാകൃഷ്ണൻ വിജയിക്കുന്നത്. എന്നാൽ, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇത് 8,798 വോട്ടുകളായി കുറഞ്ഞു. 

priyankha gandhi rahul mamkoottathil ramya haridasan bi election