പാലക്കാട്ടെ പൊതുപരിപാടികളിൽ സജീവമാകാൻ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ

ഇതുവരെ പാലക്കാട്ടെ രാഹുലിൻറെ പൊതുപരിപാടികൾ ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോർഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കിൽ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്.

author-image
Devina
New Update
rahul mamkoottam

 പാലക്കാട് :പാലക്കാട്ടെ പൊതുപരിപാടികളിൽ വളരെയധികം സജീവമാകാനുള്ള നീക്കങ്ങളുമായി രാഹുൽ മാങ്കൂട്ടത്തിൽ .

പിരായിയിൽ ഫ്ളക്സ് ബോർഡ് സ്ഥാപിച്ചു പരിപാടി പൊതുജനങ്ങളെ അറിയിച്ചുകൊണ്ടാണ് രാഹുൽ റോഡ് ഉദ്‌ഘാടനത്തിനു എത്തുന്നത് .

ഇതുവരെ പാലക്കാട്ടെ രാഹുലിൻറെ പൊതുപരിപാടികൾ ആരെയും അറിയിക്കാതെയും ഫ്ലക്സ് ബോർഡ് സ്ഥാപിക്കാതെയുമാണ് നടത്തിയിരുന്നതെങ്കിൽ റോഡ് ഉദ്ഘാടനം എല്ലാവരെയും അറിയിച്ചുകൊണ്ടാണ് നടത്തുന്നത്.

 വിവാദങ്ങളുണ്ടായി ഒന്നര മാസത്തിനുശേഷമാണ് രാഹുലിൻറെ പേരിൽ ഇത്തരത്തിലൊരു ഫ്ലക്സ് മണ്ഡലത്തിൽ സ്ഥാപിക്കുന്നത്.

 പരിപാടിയിൽ പ്രതിഷേധവുമായി എത്തുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും അറിയിക്കുന്നത്.

 പിരായിരി പഞ്ചായത്തിലെ പൂളിക്കുന്നം കോൺക്രീറ്റ് റോഡിൻറെ ഉദ്ഘാടനമാണ് ഇന്ന് വൈകിട്ട് നടക്കുന്നത്.

 പത്തു ലക്ഷം രൂപ എംഎൽഎ ഫണ്ട് അനുവദിച്ചുകൊണ്ടാണ് റോഡ് നിർമിച്ചിരിക്കുന്നതെന്നും ഇതിനാൽ തന്നെ എംഎൽഎ ആണ് റോഡ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് ജനങ്ങൾ അഭിപ്രായപ്പെട്ടതിൻറെ അടിസ്ഥാനത്തിലാണ് ഉദ്ഘാടനം ഇത്തരത്തിൽ തീരുമാനിച്ചതെന്നും വാർഡ് അംഗം എച്ച് ഷമീർ പറഞ്ഞു.

ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്.

 പാലക്കാട് നിന്നും ബെംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവ്വഹിച്ചത്.

തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നടത്തിയതിൽ വൻ പ്രതിഷേധം ഉയർന്നിരുന്നു.

 ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ ട്രാൻസ് പോർട്ട് ഓഫീസറെയും ഡിപോ എഞ്ചിനിയറെയും ഉപരോധിച്ചു.

 പാർട്ടിയിൽ അറിയിക്കാതെ എംഎൽഎ പൊതുപരിപാടിയിൽ പങ്കെടുത്തതിൽ കോൺഗ്രസിനകത്തും വലിയ പൊട്ടിത്തെറി നടന്നു.