/kalakaumudi/media/media_files/2025/12/10/raaaa-2025-12-10-13-41-23.jpg)
തിരുവനന്തപുരം :ബംഗളൂരു സ്വദേശിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന് കർശനമായ ഉപാധികളോടെ മുൻകൂർ ജാമ്യം അനുവദിച്ചു .
തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഹർജിയിൽ വിശദമായ വാദം കേട്ട കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്കാണ് മുൻകൂർ ജാമ്യ ഹർജി ഫയൽ ചെയ്തത്.
ബംഗളൂരു സ്വദേശിനിയായ 23-കാരിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് രണ്ടാമത്തെ കേസ്.
യുവതി കെപിസിസി പ്രസിഡന്റിന് ഇ-മെയിൽ ആയി നൽകിയ പരാതി ഡിജിപിക്ക് കൈമാറുകയായിരുന്നു.
ഡിജിപി കൈമാറിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് എഫ്‌ഐആർ റജിസ്റ്റർ ചെയ്തത്.
എഫ്‌ഐആർ റജിസ്റ്റർ ചെയ്ത അവസരത്തിൽ പരാതിക്കാരിയുടെ മൊഴി പൊലീസിന് ലഭിച്ചിരുന്നില്ല.
ഇതിനു ശേഷമാണ് ഐജി പൂങ്കുഴലി നേരിട്ട് പരാതിക്കാരിയുടെ മൊഴി എടുത്തത്. പൊലീസുമായി ഓൺലൈനിൽ ബന്ധപ്പെടാൻ എല്ലാ സാഹചര്യവും സൗകര്യവും ഉണ്ടായിരിക്കെ പരാതിക്കാരി കെപിസിസി പ്രസിഡന്റിന് ഇ-മെയൽ സന്ദേശം അയച്ച് പരാതി പറഞ്ഞതിൽ ദുരൂഹതയുണ്ടെന്നാണ് പ്രതിഭാഗം വാദം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
